2010 പുലരുന്നത് അപൂര്‍വ്വമായ “ബ്ലൂമൂണ്‍” ചന്ദ്ര പ്രഭയുടേയും ചന്ദ്ര ഗ്രഹണത്തിന്റേയും അകമ്പടിയോടെ ആണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ് ഈ പ്രതിഭാസം. ഒരു മാസത്തില്‍ തന്നെ രണ്ടു പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഉണ്ടാകുന്നത് അത്യപൂര്‍വ്വമാണ്. രണ്ടാമതു കാണുന്ന പൂര്‍ണ്ണ ചന്ദ്രനെ ബ്ലൂമൂണ്‍ എന്നാണ് ജ്യോതി ശാസ്ത്രം വിവക്ഷിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തിയതി ആദ്യ പൗര്‍ണ്ണമി ഉണ്ടായി. രണ്ടാം പൗര്‍ണ്ണമി ഡിസംബര്‍ 31 നു രാത്രിയും. ഇതോടൊപ്പം ഇന്നു അര്‍ദ്ധ രാത്രിയോടെ ചന്ദ്ര ഗ്രഹണവും ഉണ്ട്. പുതു വല്‍സര ദിനം പിറന്ന ഉടനെയാണിത്.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം