ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും എന്ന് കേന്ദ്രം. ഇതോടെ 1110 രൂപ വിലയുള്ള ഗ്യാസ് സിലിണ്ടറിന് വില 910 രൂപയായി കുറയും.
പ്രധാന മന്ത്രി ഉജ്ജ്വല യോജന (പി. എം. യു. വൈ.) പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപയുടെ ഇളവ് ലഭിക്കും. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബ ങ്ങളിലെ സ്ത്രീകള്‍ക്ക് 50 ദശ ലക്ഷം ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 മെയ് മാസം മുതലാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ചത്.
2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ് ഗഢ്, മധ്യ പ്രദേശ്, തെലങ്കാന, മിസോറം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിനും മുന്നോടി ആയിട്ടാണ് പാചക വാതക വില കുറച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
- പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.
- ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും
- രണ്ടു മാസത്തിനിടെ മൂന്നു പ്രാവശ്യം വില വര്‍ദ്ധന
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, gas-cylinder, തിരഞ്ഞെടുപ്പ്, വ്യവസായം, സാമ്പത്തികം, സ്ത്രീ