ഗാന്ധിനഗർ : സ്ത്രീയുടെ അനുവാദം ഇല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവ് ആയിരുന്നാലും കുറ്റകരം ആണെന്നും ഇത് ബലാത്സംഗത്തിൻ്റെ പരിധിയിൽപ്പെടും എന്നും ഗുജറാത്ത് ഹൈക്കോടതി. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എല്ലാ വിദേശ രാജ്യങ്ങളിലും നിലവിലുള്ള സമീപനം ഇന്ത്യയിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു.
ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു എന്നുള്ള പരാതിയിൽ വിധി പറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഭർത്താവ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പോലും അയാള്‍ കുറ്റക്കാരനാണ് എന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകളോട് ഇങ്ങിനെ പെരുമാറുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്ക് ഉണ്ട് എന്നും ഹൈക്കോടതി പ്രസ്താവിച്ചു. X
- പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി
- ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, ഗുജറാത്ത്, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സ്ത്രീ, സ്ത്രീ വിമോചനം