ന്യൂഡല്‍ഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിലെ മലയോര മേഖലകളിലുള്ള നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അതിരപ്പള്ളി, വാഗമണ്‍, മൂന്നാര്‍, തേക്കടി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ കേരള ത്തിലെ പത്തോളം മലയോര മേഖലകളിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.
ഈ നിരോധനം ചോദ്യം ചെയ്ത് അന്ന പോളിമേര്‍സ് എന്ന സ്ഥാപനമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരോധനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എത്തിയെങ്കിലും ഹൈക്കോടതിയുടെ നിരോധന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവ് ആണിപ്പോൾ സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി. ആര്. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
- പ്ലാസ്റ്റിക് കണിക്കൊന്ന
- പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം
- നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ
- ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു
- തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധിച്ചു
- പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം
- മാലിന്യങ്ങളുടെ തലസ്ഥാനം
- പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുക
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത്
- പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: plastic, ആരോഗ്യം, ഇന്ത്യ, കേരളം, കോടതി, നിയമം, പരിസ്ഥിതി, വിവാദം, വ്യവസായം, സാങ്കേതികം, സുപ്രീംകോടതി