ദുബായ് : മലയാളി എന്‍ജിനിയര്‍ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെ പഞ്ചാബ് പോലീസ് വേട്ടയാടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് തന്നെ ചില രാഷ്ട്രീയ നേതാക്കളും മറ്റും ബന്ധപ്പെടുകയുണ്ടായി എന്ന് സാംദീപ് e പത്രത്തോട് വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്നുമുള്ള എം.പി. യും, യൂത്ത് കോണ്ഗ്രസ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ കോണ്ഗ്രസ് വക്താവുമായ മനീഷ് തിവാരി ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിക്കുകയും പ്രശ്നത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണാന്‍ വേണ്ടത് ചെയ്യും എന്ന് ഉറപ്പു തന്നു എന്നും സാംദീപ് അറിയിച്ചു.
വാര്‍ത്ത പുറത്തായതോടെ പഞ്ചാബ് പോലീസ് ഡി.ജി.പി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെതിരെ ഫെബ്രുവരി 5നു രാജ്പുര പോലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്.ഐ.ആറിനെ കുറിച്ച് പട്ട്യാല എസ്.എസ്.പി. രണ്ബീര്‍ സിംഗ് ഖത്ര, മൊഹാലി എസ്.എസ്.പി. ജി.എസ്. ബുല്ലാര്‍ എന്നിവരോട് വിശദീകരണം ആരാഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.ജി.പി. പി.എസ്. ഗില്‍ ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി. സുരേഷ് അറോറയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്പുര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മന്‍മോഹന്‍ ശര്മ്മയില്‍ നിന്നും അന്വേഷണ ചുമതല മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് സ്വരണ്ദീപ് സിംഗിന് കൈമാറിയിട്ടുണ്ട്. മന്‍മോഹന്‍ ശര്‍മ്മയാണ് സാംദീപിനെ തിരഞ്ഞു കൊച്ചിയില്‍ ചെന്നത്.
പ്രതികളായ അമര്‍ദീപ് സിംഗിനെയും രാജേഷിനെയും ജാമ്യത്തില്‍ വിട്ടു എന്ന് കേസിന്റെ ചുമല ഏറ്റെടുത്ത ഡി.എസ്.പി. സ്വരണ്ദീപ് സിംഗ് അറിയിച്ചു.
പട്ട്യാല കോടതിയുടെ ഉത്തരവ് അനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് താന്‍ കൊച്ചിയില്‍ എത്തിയത് എന്ന് മന്‍മോഹന്‍ ശര്‍മ്മ വിശദീകരിക്കുന്നു. വിമാനത്തിലാണ് താന്‍ സഞ്ചരിച്ചത്. ഗേറ്റ്‌വേ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകള്‍ ഏതാണ്ട് 50,000 രൂപ താന്‍ പോലീസ് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: whistleblower, അഴിമതി, തട്ടിപ്പ്, പോലീസ് അതിക്രമം, പ്രതിരോധം
ഒരു മലയാളിക്ക് ഇ അവസ്ത വന്നതില്‍ ഒരു മലയാള മാധ്യമവും പ്രതികരിക്കാതതു വളരെ കഷ്ടമയിപൊയി