ന്യൂഡല്‍ഹി : വാലന്റൈന്‍സ് ദിനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ചില ഉപാധികളോടെ വാലന്റൈന്‍സ് ദിനം ആഘോഷിക്കാം എന്ന് ധാര്‍മ്മിക പോലീസ് ചമഞ്ഞ് വിവാദം സൃഷ്ടിക്കാറുള്ള ശ്രീരാമ സേന അറിയിച്ചു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് പരസ്പരം ചുംബിക്കാം. എന്നാല്‍ ഇത് രഹസ്യമായി വേണമെന്ന് മാത്രം. പൊതു സ്ഥലത്ത് വെച്ച് പരസ്യമായി സ്നേഹ പ്രകടനം നടത്തരുത്. നീളം കുറഞ്ഞ പാവാടകളും നഗ്നതാ പ്രദര്‍ശനവും അരുത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും തുടങ്ങി തലസ്ഥാനത്തെ വിവിധ കോളേജുകളില്‍ ശ്രീരാമ സേനയുടെ പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാലന്റൈന്‍സ് ദിനം ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണ് എന്ന് ഇവര്‍ യുവതീ യുവാക്കളെ പറഞ്ഞു മനസ്സിലാക്കും. ഇതിനു പകരം എല്ലാവരും ബസന്ത് പഞ്ചമി ആഘോഷിക്കണം എന്നാണ് സേന ആവശ്യപ്പെടുന്നത്.
വാലന്റൈന്‍സ് ദിനത്തില്‍ സേനാ പ്രവര്‍ത്തകര്‍ രഹസ്യ ക്യാമറകളുമായി പരസ്യമായി ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്ന യുവ മിഥുനങ്ങളുടെ വീഡിയോ ചിത്രം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച് അവരെ ലോകത്തിനു മുന്‍പില്‍ നാണം കെടുത്തും.
തങ്ങള്‍ പ്രണയത്തിന് എതിരല്ല എന്നും എന്നാല്‍ കച്ചവട ലാക്കോടെ ഇതിനെ അശ്ലീലമാക്കുകയും നമ്മുടെ സംസ്കാരം മലിനപ്പെടുത്തുകായും ചെയ്ത് ആശംസാ കാര്‍ഡുകളും വാലന്റൈന്‍ സമ്മാനങ്ങളും വിറ്റ് കാശാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന ബഹു രാഷ്ട്ര കമ്പനികള്‍ക്കും എതിരെയാണ് തങ്ങളുടെ യുദ്ധമെന്നും സേനാ പ്രവര്‍ത്തകര്‍ പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തീവ്രവാദം, മനുഷ്യാവകാശം, വിവാദം
ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിനു ദോഷകരമാണ്. ഉപാധികളോടെ ആയാലും അല്ലെങ്കിലും വിവാഹം കഴിക്കാതെ ഇതൊന്നും നല്ലതല്ല.