ന്യൂഡല്‍ഹി : സര്‍ക്കാരിനെതിരെ നിരാഹാര സമരം തുടങ്ങാനിരിക്കുന്ന ബാബാ രാംദേവ് യോഗ നിര്‍ത്തി രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണ് വേണ്ടത് എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു. യോഗ പഠിപ്പിക്കാന്‍ 50,000 രൂപ ഫീസ് വാങ്ങുന്ന രാംദേവ് ഒരു വ്യവസായിയാണ്. കോടികളാണ് ഇയാള്‍ യോഗയുടെ പേരില്‍ സമ്പാദിക്കുന്നത്. ഇതിനാല്‍ ഇയാളെ നന്മയുടെ പ്രതീകമായി ഒന്നും കാണാന്‍ ആവില്ല. കോണ്ഗ്രസിന് രാംദേവിനെ പേടിയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അയാളെ തടവില്‍ ആക്കിയേനെ എന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ബാബാ രാംദേവുമായി സന്ധിയില്‍ എത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു എന്നാണ് തലസ്ഥാനത്ത് നിന്നുമുള്ള സൂചനകള്‍. രണ്ടു കേന്ദ്ര മന്ത്രിമാരാണ് ബാബ താമസിക്കുന്ന ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയത്.
വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ എത്തിക്കുന്നതിന് പുറമേ പുതിയ ഒരാവശ്യം കൂടി ബാബാ രാംദേവ് ഉന്നയിച്ചിട്ടുണ്ട്. മെഡിക്കല്‍ എന്‍ജിനിയറിങ് കോളജുകളില്‍ ഇംഗ്ലീഷിനു പകരം പ്രാദേശിക ഭാഷകള്‍ പഠനത്തിനായി ഉപയോഗിക്കണം എന്നതാണ് ബാബയുടെ ഏറ്റവും പുതിയ ആവശ്യം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ബാബാ രാം ദേവ് ഫീസ് വാങ്ങി യോഗ പഠിപ്പിക്കുന്നു എങ്കില്‍ ലൈവായി എന്തിനാണു ആസ്ത ചാനലില്‍ കാണിക്കുന്നതു. ഫീസ് കൊടുക്കാതെ ഞങ്ങളും ഷിവിര്‍ അറ്റന്റ് ചെയ്തിട്ടുന്‍ഡു.