ലഖ്‌നൗ : സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ ഉത്തര്‍ പ്രദേശില്‍ ഉടനീളം സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രി മായാവതിയുടെ പ്രതിമകളും ബി. എസ്. പി. യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകളും തുണി കൊണ്ട് മൂടി വെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റ ചട്ടം അനുസരിച്ചാണ് ഈ നടപടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
2004ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാതയുടെ അരികില്‍ സ്ഥാപിച്ചിരുന്ന വാജ്പേയിയുടെ ചിത്രങ്ങള്‍ തുണി കൊണ്ട് മറച്ചിരുന്നു. ഓഫീസുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന നേതാക്കളുടെ ഫോട്ടോകള്‍, ഇത്തരം ഫോട്ടോകളോ നേതാക്കളുടെ പേരുകളോ ഉള്ള കലണ്ടറുകള്‍ എന്നിവയും തെരഞ്ഞെടുപ്പ് വേളയില്‍ മാറ്റി വെയ്ക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
685 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച നോയിഡ മെമ്മോറിയല്‍ പാര്‍ക്കില്‍ മായാവതിയുടെ രണ്ടു ഡസനിലേറെ പ്രതിമകളാണ് ഉള്ളത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം