ന്യൂഡല്‍ഹി : സുരക്ഷാ സംവിധാനങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതിന് സിവില്‍ വ്യോമ ഗതാഗത ഡയറക്ടര്‍ വിമാനക്കമ്പനികള്‍ക്ക് ശക്തമായ താക്കീത് നല്‍കി. എയര്‍ ഇന്ത്യ എക്സ്പ്രസ്, കിംഗ്ഫിഷര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്സ്, ഗോ എയര്‍, അലയന്‍സ് എയര്‍, ജെറ്റ് ലൈറ്റ് എന്നീ കമ്പനികളാണ് സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതായി അധികൃതര്‍ കണ്ടെത്തിയത്. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയിരിക്കുക, വേണ്ടത്ര പൈലട്ടുകള്‍ ഇല്ലാതെ പ്രവര്‍ത്തനം നടത്തുക, മതിയായ പരിശീലനം നല്‍കാതെയിരിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയിരിക്കുക എന്നിങ്ങനെ ഒട്ടേറെ വീഴ്ചകളാണ് കണ്ടെത്തിയത്.
വീഴ്ചകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒരാഴ്ച സമയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
- ജെ.എസ്.