ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ രതിയെ നിയമവിധേയമാക്കുവാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ രതി നിയമപരമാണെന്ന ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നതെന്നും, സ്വവര്‍ഗ്ഗ രതി ഇവിടത്തെ ധാര്‍മികത സാമൂഹിക മൂല്യങ്ങള്‍ എന്നിവയുമായി യോജിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്. പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയില്‍ സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം