ബംഗളൂരു : ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനാ (നിസ്കാരം) സമയം അറിയിക്കുന്ന വാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘി ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി കർണ്ണാടക ഹൈക്കോടതി തള്ളി.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനം ആവുന്നത് ഒന്നും തന്നെ വാങ്കു വിളി യില്‍ ഇല്ല. പ്രാർത്ഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതു കൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ വാദം നില നിൽക്കില്ല.
ഇത്തരം ഹര്‍ജികൾ കൊണ്ട് തെറ്റിദ്ധാരണ സൃഷ്ടി ക്കുവാന്‍ മാത്രമേ സാധിക്കൂ എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വ ജിത്ത് ഷെട്ടി എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
വാങ്ക് വിളി മുസ്‌ലിം വിശ്വാസക്രമത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എങ്കിലും അതിലെ ചില പ്രയോഗ ങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നു എന്ന വാദമാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
പള്ളികളിൽ നിന്ന് ഉച്ച ഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് പൂർണ്ണമായി നിരോധിക്കുവാൻ നിർദ്ദേശം നൽകണം എന്നും വക്കീല്‍ വാദിച്ചു. തുടര്‍ന്ന് വാങ്കു വിളിയിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.
ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലിക അവകാശം ലംഘിക്കപ്പെടുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നത് എന്നും കോടതി ചോദിച്ചു.
ഭരണ ഘടനയിലെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും ആചരിക്കു വാനും പ്രചരിപ്പിക്കു വാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശം അല്ല. പൊതു ക്രമം, ധാർമ്മികത, ആരോഗ്യം തുടങ്ങി യവയെ ഈ അവകാശം ഹനിക്കാൻ പാടില്ല.
ഇവിടെ ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വാങ്ക് വിളിക്കു മ്പോൾ നിസ്കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനും അപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുക എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കര്‍ണ്ണാടക, കോടതി, നിയമം, മതം, മനുഷ്യാവകാശം, വിവാദം