ചെന്നൈ: കൂടങ്കുളം ആണവനിലയം തുറക്കാനുള്ള തീരുമാനത്തിനെതിരെ ആറു ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാന്‍ സമര സമിതി പുതിയ നിബന്ധന മുന്നോട്ടുവെച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, ആണവാപകട നഷ്ടപരിഹാരം സംബന്ധിച്ച ഇന്ത്യ-റഷ്യ കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുക, ആണവ നിലയത്തിന്‍െറ സുരക്ഷയെക്കുറിച്ച് സമരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതിയ വിദഗ്ധസമിതിയെ നിയമിക്കുക, ആണവ നിലയത്തില്‍നിന്നുള്ള മാലിന്യം എന്തു ചെയ്യുമെന്ന് വിശദീകരിക്കുക എന്നിവയാണ് നിബന്ധനകള്‍. ഇവ അംഗീകരിച്ചാല്‍ അനിശ്ചിതകാല നിരാഹാരം ഉപേക്ഷിച്ച് സൂചനാ നിരാഹാരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്. പി. ഉദയകുമാര്‍ പറഞ്ഞു. 150ഓളം കേസുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദയകുമാര്‍, പുഷ്പരായന്‍ എന്നിവരുള്‍പ്പെടെ അനിശ്ചിതകാല നിരാഹാരത്തിലേര്‍പ്പെട്ട 15 പേരെ ഇന്നലെ തിരുനെല്‍വേലി ഗവ. ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതില്‍ അഞ്ചു സ്ത്രീകളുടെ നില ഗുരുതരമായതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആയിരത്തിലധികം പേര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്ന ഉദയകുമാര്‍, പുഷ്പരായന്‍ തുടങ്ങിയ പ്രമുഖരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചാല്‍ സമരം തണുക്കുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, മൂവായിരത്തിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിന്‍െറ സംരക്ഷണവലയത്തിലാണ് നിരാഹാരമെന്നതിനാല്‍ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് വിപരീതഫലമുളവാക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആണവനിലയത്തിന്‍െറ പേരില്‍ ജനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിശദീകരണം നല്‍കേണ്ടിവരും. പൊലീസ് കേസെടുത്തവരെ അറസ്റ്റ് ചെയ്യുമെന്ന് കൂടങ്കുളത്തെ സുരക്ഷാനടപടികള്‍ വിലയിരുത്താന്‍ എത്തിയ എ. ഡി. ജി. പി ജോര്‍ജ് പറഞ്ഞു. അതേസമയം, കൂടങ്കുളം സമരം ചില അന്താരാഷ്ട്ര എന്‍. ജി. ഒകള്‍ ഫണ്ട് ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നേരത്തേ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, എട്ട് തീര സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ‘നാഷനല്‍ ഫിഷര്‍മെന്‍സ് ഫോറം’ എന്ന സംഘടനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാണ് പ്രതിഷേധിച്ചത്
- ന്യൂസ് ഡെസ്ക്
പൊതു ഖജനാവില്‍ നിന്ന് കോടി കണക്കിനു രൂപ മുടക്കി പണിതീരുന്നതുവരെ സമരം ചെയ്യാതെ ആദ്യമെ തന്നെ ഇതു പാടില്ലായിരുന്നോ? അവസാനം നടത്തുന്ന ഈ സമരം കോടിക്കണക്കിനു രൂപ സര്‍ക്കാരിനു നഷ്ടം വരുത്തും. മത്രമല്ല രഅജ്യവികസനത്തിനു തുരങ്കം വെക്കുന്ന യാതൊനും ന്യായീകരിക്കാന്‍ കഴിയില്ല. ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാം വായുവില്‍നിന്നും എടുത്ത് കൊടുക്കണം എന്നാണ് ഒരു നല്ല വിഭാഗത്തിന്റെയും ആവശ്യം.ഇവിടെ ഒന്നും ആരും ഒന്നും ചെയ്യാന്‍ പാടില്ല, പണം മാത്രം ഒഓരൊരുത്തനും കിട്ടണം പണിയെടുക്കാന്‍ ആര്‍ക്കും വയ്യ, ഭാവിയില്‍ വരുന്ന പ്രശ്നങ്ങള്‍ അപ്പോള്‍ നോക്കിയാല്‍ കപോരെ(എല്ലാകാര്യത്തിലുമല്ല) ഇവരുടെയെല്ലാം പേരില്‍ കേസ്സ് എടുക്കണം.