വാഷിങ്ടണ്‍: അമേരിക്കയുടെ ഉപഭോക്തൃനിയമം അനുസരിച്ച് വിമാന യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഗതാഗതവകുപ്പ് 80,000 ഡോളര്‍ പിഴശിക്ഷ ചുമത്തുന്നു. മോശം സര്‍വീസ് നല്‍കിയതിന്റെ പേരില്‍ നിരവധി തവണ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ പൗരന്‍മാരായ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. ഗതാഗതവകുപ്പിന്റെ ഈ കടുത്ത നടപടി. കഴിഞ്ഞ ആഗസ്ത് മാസമാണ് അമേരിക്കയില്‍ പുതിയ ഉപഭോക്തൃനിയമം പാസ്സാക്കിയത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭാവമാണ് ഈ പിഴശിക്ഷയെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി റെ ലാഹുഡ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, നിയമം, പ്രവാസി, വിമാനം