വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ അമേരിക്ക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സപ്തംബര്‍ 29ന് അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ചും വിമാനത്തിനകത്ത് വെച്ചും രണ്ട് തവണയാണ് അദ്ദേഹത്തെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹം ആരാണെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി എങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ വിമാനത്തിനുള്ളില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ, പ്രതിഷേധം, വിമാനം