എഴുത്തുകാരി തസ്ലീമ നസ്റീനെ ഉച്ച ഭക്ഷണത്തിനായ് ക്ഷണിച്ച കെ. വി. തോമസിന്റെ നടപടി മുസ്ലീം സമുദായത്തോടുള്ള അവഹേളനം ആണെന്ന ടി. എച്. മുസ്തഫയുടെ ആരോപണം തികച്ചും അപലപനീയം ആണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സുധീര്‍നാഥ് പ്രസ്താവിച്ചു. ഡല്‍ഹിയിലെ കേരള ഹൌസില്‍ തസ്ലീമ നസ്റീനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച കെ. വി. തോമസ് മുസ്ലീം ശത്രുവാണ് എന്നും “ഇയാള്‍” ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണം എന്നും മുസ്തഫ പറഞ്ഞിരുന്നു.
എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്.
ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം