ന്യൂഡെല്‍ഹി: ജെ.എന്‍.യു.വില്‍ ശാനിയാഴ്ച നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം. ഒറ്റ സീറ്റു പോലും നേടുവാനാകാതെ എസ്.എഫ്.ഐ ചരിത്രത്തില്‍ ആദ്യമായി ജെ.എന്‍.യു തിരഞ്ഞെടുപ്പില്‍ പുറം തള്ളപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയാണ് വന്‍ വിജയം നേടി യൂണിയന്‍ ഭരണം പിടിച്ചടക്കിയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐസ യൂണിയന്‍ ഭരണം കരസ്ഥമാക്കുന്നത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഐസയുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ ഈ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ.ബി.വി.പിയും,എ.ഐ.എസ്.എഫും,എന്‍.എസ്.യുവും, ഡി.എസ്.എഫും ഓരോ സീറ്റ് കരസ്ഥമാക്കി.
പ്രാദേശിക വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയാകുന്നതാണ് ജെ.എന്‍.യു തിരഞ്ഞെടുപ്പ്. എസ്.എഫ്.ഐ നേരിടുന്ന ആശയ പരവും സംഘടനാപരവുമായ പ്രതിസന്ധികള്‍ അവരെ വിദ്യാര്‍ഥികളില്‍ നിന്നും അകറ്റി. 2006 വരെ എസ്.എഫ്.ഐയുടെ കുത്തകയായിരുന്നു ജെ.എന്‍.യു യൂണിയന്‍. എന്നാല്‍ എസ്.എഫ്.ഐയുടെ നിലപാടുകളില്‍ വന്ന മാറ്റം തീവ്ര ഇടതു പക്ഷ സംഘടനയായ ഐസയ്ക്ക് പുറകില്‍ വിദ്യാര്‍ഥികള്‍ അണി നിരക്കുവാന്‍ ഇടയാക്കി. നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും അടുത്തിടെ എസ്.എഫ്.ഐ വിട്ടു. ഇവര്‍ രൂപീകരിച്ച ഡി.എസ്.എഫ്‌ന് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയേക്കാള്‍ പിന്തുണ നേടുവാനായി. തുടക്ക കാലം മുതല്‍ ശക്തമായ ഇടതു സാന്നിധ്യം നിലനില്‍ക്കുന്ന ജെ.എന്‍.യുലെ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ തുടച്ച് നീക്കപ്പെട്ടു എന്നത് മുന്‍ കാല ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കൂടെയായ സി.പി.എം നേതാക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസം