ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ പ്രശ്നത്തിൽ പ്രതിഷേധിച്ച് 13 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ ആക്രോശ് ദിവസ് കേരളത്തിലും ത്രിപുരയിലും ഹർത്താലായി മാറിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പൊതുഗതാഗതത്തെ ഹർത്താൽ സാരമായി ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബീഹാറിലും യു.പി യിലും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
പശ്ചിമബംഗാളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.സ്കൂളുകളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബീഹാർ മുഖ്യമന്ത്രി നോട്ട് അസാധുവാക്കലിനെ പിന്തുണക്കുന്നതിനാൽ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
- അവ്നി