ന്യൂദൽഹി : വോട്ടർ കാർഡും പാൻ കാർഡും അടക്കം എല്ലാ തിരി ച്ചറിയൽ കാർഡു കളും സമീപ ഭാവി യിൽ ഒഴി വാക്കു കയും പകരം എല്ലാ ആവശ്യ ങ്ങൾക്കും ആധാർ കാർഡ് മാത്രം മതി യാകുന്ന സാഹചര്യം വരും എന്നും കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി.
ധന ബിൽ ചർച്ച ക്കിടെ പ്രതി പക്ഷ ത്തിെൻറ ചോദ്യത്തിന് ലോക് സഭ യിൽ മറു പടി പറ യുക യായിരുന്നു അദ്ദേഹം.
ആദായ നികുതി റിട്ടേണ്‍ സമർപ്പി ക്കുന്ന തിനും പാൻ കാർഡി ന് അപേക്ഷി ക്കുന്ന തിനും ആധാർ നിർബന്ധ മാക്കി യതിന് എതിരായ പ്രതിപക്ഷ ത്തിെ ന്റെ എതിർപ്പ് ജെയ്റ്റ്ലി തള്ളി. അഞ്ചിലധികം പാൻ കാർഡുകൾ സ്വന്ത മാക്കി അതു പയോ ഗിച്ച് നികുതി വെട്ടിപ്പ് നടത്തുക യാണ് പലരും. അത്തരം വെട്ടിപ്പ് തടയു ന്നതി നാണ് പാൻ കാർഡി നുള്ള അപേക്ഷക്കും ആദായ നികുതി റിട്ടേ ണിനും ആധാർ നിർബന്ധ മാക്കു ന്നത്.
98 ശതമാനം പേർക്കും ആധാർ നമ്പർ നൽകി ക്കഴിഞ്ഞു. നികുതി വെട്ടിപ്പു കാരെ പിടിക്കുവാനുള്ള നട പടിയെ പ്രതിപക്ഷം എതിർ ക്കേണ്ട തില്ല എന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തട്ടിപ്പ്, നിയമം, രാജ്യരക്ഷ, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം