വാഷിങ്ങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോഡിയും ട്രംപും തമ്മില്‍ റോസ്ഗാര്‍ഡനില്‍ വെച്ച് നടത്തിയ കൂടിക്കഴ്ചയ്ക്കിടയിലാണ് ഇന്ത്യയിലേക്കുള്ള ക്ഷണം. എന്നാല്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയവും തീയ്യതിയും തീരുമാനിക്കുന്നതേയുള്ളൂ.
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക സ്ഥിതിയാണ് ഇന്ത്യയിലേതെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒന്നിച്ച് നടന്നു നീങ്ങി ആലിംഗനം ചെയ്താണ് പിരിഞ്ഞത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍