ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹര്‍ജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്‍റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക.
അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പോലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ ഇന്ന് രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹർഷ് മന്ദറാണ് നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാത്തത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പോലീസ്