മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

October 28th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രക്കായി മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളുമായി വിമാനത്താവ ളങ്ങ ളില്‍ പ്രവേ ശിക്കാം  എന്ന് വ്യോമയാന സുരക്ഷ മന്ത്രാലയം.

ഇതു പ്രകാരം ഇനി മുതല്‍ പാസ്സ് പോര്‍ട്ട് കൂടാതെ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ. ഡി., ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി 10 തിരി ച്ച റിയല്‍ രേഖ സമര്‍പ്പി ച്ചു ആഭ്യന്തര വിമാന യാത്രക്കായി വിമാന ത്താവള ങ്ങളില്‍ പ്രവേശി ക്കു വാന്‍ കഴിയും. എല്ലാവര്‍ക്കും എളുപ്പ ത്തില്‍ കൊണ്ടു നടക്കാവുന്ന മൊബൈൽ ആധാറി നാണ്  (എംആധാര്‍ mAadhaar) ഇതില്‍ മുഖ്യ സ്ഥാനം.

പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് തിരി ച്ചറി യല്‍ രേഖ ആവശ്യ മില്ല എന്നും വ്യോമ യാന സുരക്ഷ മന്ത്രാലയം (ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന്‍ സെക്യൂരിറ്റി – ബി. സി. എ. എസ്.) പുറത്തി റക്കിയ സര്‍ക്കു ലറില്‍ പറയുന്നു.

ദേശസാത്കൃത ബാങ്കു കളുടെ പാസ്സ് ബുക്ക്, പെന്‍ ഷന്‍ കാര്‍ഡ്, അംഗ വൈകല്യ മുള്ള വര്‍ക്ക് അനു വദി ച്ചിട്ടു ള്ള ഐ. ഡി, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങ ളിലെ ഐ. ഡി തുടങ്ങി യവയും വിമാന ത്താവള ത്തില്‍ തിരി ച്ചറി യല്‍ രേഖ യായി സ്വീകരി ക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര വിമാന യാത്രക്കായി എത്തുന്ന വര്‍ സുരക്ഷ ഉദ്യോഗ സ്ഥരു മായുള്ള തര്‍ക്കം ഒഴി വാക്കു ന്നതി നായി  മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖ യുടെ ഒറിജിനല്‍ കൈവശം വെക്കണം എന്നും ബി. സി. എ. എസ്. സര്‍ ക്കുലര്‍ നിര്‍ദ്ദേ ശിക്കുന്നു.

 *  ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ

October 28th, 2017

sonia-gandhi-epathram

ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംലയിൽ മകൾ പ്രിയങ്കയുടെ കൂടെ വിശ്രമവേളയിലായിരുന്നു. പെട്ടെന്ന് സുഖമില്ലാതാകുകയും വൈകുന്നേരം അഞ്ചു മണിയോടെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സോണിയാ ഗാന്ധി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. റാണ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിയ്യേറ്ററു കളിലെ ദേശീയ ഗാനം : ഉത്തരവ് പുന: പരി ശോധിക്കും

October 23rd, 2017

supremecourt-epathram
ന്യൂഡല്‍ഹി : തിയ്യേ റ്ററു കളില്‍ സിനിമക്കു മുന്‍പുള്ള ദേശീയ ഗാനം നിര്‍ബ്ബന്ധം എന്ന ഉത്തരവ് പുന: പരി ശോധിക്കും എന്ന് സുപ്രീം കോടതി. രാജ്യ സ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല. എഴുന്നേറ്റു നിൽക്കാത്ത വർക്കു രാജ്യ സ്നേഹം ഇല്ലാ എന്ന് പറയുവാന്‍ കഴി യില്ല.

ജന ങ്ങള്‍ തിയ്യേറ്ററു കളില്‍ പോകു ന്നത് വിനോദത്തിന് വേണ്ടിയാണ്. പലരും ഉത്തരവ് അനുസരി ക്കുന്നത് രാജ്യ ദ്രോഹി എന്ന വിളി കേൾ ക്കാതിരി ക്കുവാന്‍ മാത്രമാണ് എന്നും കോടതി നിരീക്ഷിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വികസന ത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി സഹായമില്ല : പ്രധാന മന്ത്രി

October 23rd, 2017

narendra modi-epathram
ന്യൂഡല്‍ഹി : വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്ര സഹായം നല്‍കില്ല എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ വഡോദര യിലെ വികസന പദ്ധതി കള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പൊതു പണം വികസന ത്തിന് മാത്രമേ വിനി യോഗി ക്കാവൂ. വികസന കാര്യ ങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന സംസ്ഥാന ങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കു വാന്‍ തന്റെ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ വികസന വിരുദ്ധ രായ സംസ്ഥാന സര്‍ക്കാരു കള്‍ക്ക് ഒരു സഹാ യവും നല്‍കില്ല.

രാജ്യത്തിന്റെ സാമ്പത്തിക രംഗം ശരി യായ പാതയി ലാണ് മുന്നേറുന്നത്. സാമ്പത്തിക അടി ത്തറ ശക്തവു മാണ്. എന്തു തന്നെ സംഭ വിച്ചാലും സാമ്പത്തിക പരി ഷ്കാര ങ്ങള്‍ തുടരും എന്നും വ‍ഡോദര യിൽ നരേന്ദ്ര മോഡി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ.

October 22nd, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിക്കണം എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധി പ്പിക്കു വാന്‍ ആര്‍. ബി. ഐ. ഉത്തരവില്ല എന്ന് വിവരാ വകാശ മറുപടി യെ ഉദ്ധരിച്ച് മാധ്യമ ങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു റിസര്‍വ്വ് ബാങ്കിന്റെ വിശദീ കരണം.

ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം 2017 ജൂണ്‍ ഒന്നിനു പ്രസി ദ്ധീകരിച്ച ഗസറ്റില്‍ വ്യക്ത മാക്കി യിട്ടുണ്ട്. ഇക്കാര്യം നടപ്പിലാക്കുന്നതിനു ബാങ്കുകള്‍ ഇനിയൊരു ഉത്തര വിനായി കാത്തിരി ക്കേണ്ട തില്ല എന്നും നിര്‍ദ്ദേശം അടിയന്തരമായി നടപ്പി ലാക്കണം എന്നും ആര്‍. ബി. ഐ. വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

2017 ഡിസംബർ 31 നുള്ളില്‍ അക്കൗണ്ടു കള്‍ ആധാറു മായി ബന്ധി പ്പിച്ചില്ല എങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍
Next »Next Page » വികസന ത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി സഹായമില്ല : പ്രധാന മന്ത്രി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine