ന്യൂഡല്‍ഹി: ജമ്മു-ശ്രീനഗര്‍ യാത്രാ സമയം കുറക്കുന്നതിനും ഇന്ധന ലാഭത്തിനും വേണ്ടി നിര്‍മ്മിച്ച തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ഉദ്ഘാടനം ചെയ്യും. 9 .2 കിലോമീറ്റര്‍ നീളത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ നിന്നാരംഭിച്ച് റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെ നിര്‍മ്മാണം അഞ്ചു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമാണിത്.
ഇതിലൂടെ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനും യാത്രാ സമയത്തില്‍ 2 മണിക്കൂര്‍ കുറയ്ക്കാനും സാധിക്കും. പരമാവധി സുരക്ഷ ഉറപ്പുവരുത്തി 3270 കോടി രൂപ ചെലവാക്കിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.