കേരളത്തിലും ത്രിപുരയിലും ഹർത്താൽ : മറ്റിടങ്ങളിൽ പ്രതിഷേധം

November 28th, 2016

harthal_epathram

ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ പ്രശ്നത്തിൽ പ്രതിഷേധിച്ച് 13 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ ആക്രോശ് ദിവസ് കേരളത്തിലും ത്രിപുരയിലും ഹർത്താലായി മാറിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പൊതുഗതാഗതത്തെ ഹർത്താൽ സാരമായി ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബീഹാറിലും യു.പി യിലും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

പശ്ചിമബംഗാളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.സ്കൂളുകളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബീഹാർ മുഖ്യമന്ത്രി നോട്ട് അസാധുവാക്കലിനെ പിന്തുണക്കുന്നതിനാൽ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാഹ ആവശ്യം : പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ പുറത്തിറക്കി

November 22nd, 2016

banned-rupee-note-ePathram
ന്യൂ ദൽഹി : വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കില്‍ നിന്നും പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ പുറത്തിറക്കി.

പിൻവലിക്കുന്ന പണം ആർക്ക് കൈ മാറുന്നു എന്നും സ്വീക രിക്കുന്ന വ്യക്തിക്ക് ബാങ്ക് എക്കൗണ്ട് ഇല്ല എന്നും ബോദ്ധ്യ പ്പെടുത്തണം.

ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. ഡിസംബർ 30 ന് മുൻപു ള്ള വിവാഹ ങ്ങൾക്ക് മാത്ര മാണ് ഇളവ് അനുവദി ച്ചിരി ക്കുന്നത് എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ. ബി. ഐ.) വ്യക്ത മാക്കുന്നു.

വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കു കളിൽ നിന്നു 2. 5 ലക്ഷം രൂപ പിൻ വലിക്കാം എന്ന് കഴിഞ്ഞ ദിവസ മാണ് ആർ. ബി. ഐ. അറിയിച്ചത്.

500, 1000 രൂപ നോട്ടുകൾ അസാധു വാക്കുന്ന കാര്യം നവംബർ 8 ചൊവ്വാഴ്ച രാത്രി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

തുടർന്ന് പഴയ നോട്ടു കൾ മാറ്റി വാങ്ങി ക്കു വാനും നിക്ഷേപി ക്കുവാനും ആർ. ബി. ഐ. വിവിധ തര ത്തിലുള്ള നിയന്ത്രണ ങ്ങള്‍ ഏർപ്പെ ടുത്തി യിരുന്നു.

500, 1000 രൂപ നോട്ടു കൾ അസാധു വാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യ മുള്ള പഴയ നോട്ടു കൾ വിവിധ ബാങ്കു കൾ വഴി ജന ങ്ങൾ മാറ്റി വാങ്ങി.

എ. ടി. എം കൗണ്ടറുകൾ വഴിയും അക്കൗണ്ടു കൾ വഴി യും നവംബർ 10 മുതൽ 18 വരെ 1,03,316 കോടി രൂപ ബാങ്കു കൾ വിതരണം ചെയ്തു എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ വൃത്ത ങ്ങൾ അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

November 17th, 2016

banned-rupee-note-ePathram
ന്യൂഡല്‍ഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടു കള്‍ മാറ്റി എടുക്കാ വുന്നത് വെള്ളിയാഴ്ച മുതല്‍ 2000 രൂപ വരെ മാത്രം എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തി കാന്ത്​ ദാസ്.​ നിലവില്‍ 4500 രൂപ വരെ മാറ്റി എടു ക്കാമായി രുന്നു.

ഒരേ ആളു കള്‍ തന്നെ വീണ്ടും വന്ന് പണം പിന്‍വലി ക്കുന്നതി നാല്‍ മറ്റുള്ള വര്‍ക്ക് പണം പിന്‍ വലി ക്കാന്‍ കഴി യാത്ത സാഹചര്യ മാണ്. ഇത് തടയു വാനാണ് 4500 രൂപ യിൽ നിന്നും പരിധി 2000 ആക്കി കുറച്ചത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍ വലിക്കു ന്നതിന് ഈ നിയ ന്ത്രണം ബാധക മല്ല.

ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍ വലിക്കു ന്നതു തടയാന്‍ കൈ യില്‍ മഷി പുരട്ടുന്ന തിന് തുടര്‍ച്ച എന്നോണ മാണ് നോട്ടുകൾ മാറ്റി എടു ക്കു ന്നതിൽ ഈ നിയന്ത്ര ണം ഏര്‍പ്പെ ടുത്തിയത്‌. കര്‍ഷക രുടെ പേരി ലുള്ള എക്കൗണ്‍ടില്‍ നിന്നും ഒരാഴ്​ചയിൽ 25,000 രൂപ വരെ പിൻ വലിക്കാം.

കർഷക വായ്​പ, ഇൻഷുറൻസ്​ അടവിന്​ 15 ദിവസം കൂടി അനു വദിക്കും. രജിസ്​ട്രേഷനുള്ള വ്യാപാരി കൾക്ക്​ 50, 000 രൂപ വരെ പിൻ വലിക്കാം. സർക്കാർ ജീവന ക്കാർക്ക്​ ശമ്പളം 10,000 രൂപ വരെ മുൻ കൂറായി ലഭിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ 1000 രൂപ നോട്ടുകൾ ഉടനെ ഇല്ലെന്ന് ധനമന്ത്രി

November 17th, 2016

arun_epathram

ന്യൂഡൽഹി : പുതിയ 1000 രൂപ നോട്ടുകൾ ഉടനെ ഉണ്ടാകില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബാങ്ക് കൗണ്ടറുകളിൽ നിന്നും ദിവസേന പിൻവലിക്കാവുന്ന തുക 4500 ൽ നിന്നും 2000 ആയി കുറച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം ദുരുപയോഗം ചെയ്യുന്നത് കണ്ടതിനാലാണ് തുക കുറച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സ്വകാര്യ ആശുപത്രികൾക്ക് അസാധുവാക്കിയ നോട്ടുകൾ കൈകാര്യം ചെയ്യാനാകില്ലെന്നും വിവാഹ ആവശ്യങ്ങൾക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിൻവലിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

500, 1000 നോട്ടുകൾ നവംബർ 24 വരെ ഉപയോഗിക്കാം

November 14th, 2016

money_epathram_6

ന്യൂഡൽഹി : അസാധുവായ 500,1000 നോട്ടുകൾ പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള കാലാവധി നവംബർ 14 ൽ നിന്നും 24 വരെ നീട്ടി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. യോഗത്തിൽ പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവർ പങ്കെടുത്തു.

പുതിയ 500,2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മുകളിൽ ഉടൻ തന്നെ ലഭ്യമാകും. സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 വരെ നോട്ടുകൾ സ്വീകരിക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചു
Next »Next Page » പുതിയ 1000 രൂപ നോട്ടുകൾ ഉടനെ ഇല്ലെന്ന് ധനമന്ത്രി »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine