പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറി യല്‍ കാര്‍ഡ് നല്‍കും

January 4th, 2017

identification-number-tag-for-cow-ePathram
ന്യൂദല്‍ഹി : ആധാര്‍ മാതൃകയില്‍ രാജ്യത്തെ പശു ക്കള്‍ക്കും പോത്തു കള്‍ക്കും തിരിച്ചറി യല്‍ കാര്‍ഡ് നല്‍കു വാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനം.

12 അക്കങ്ങളുള്ള യു. ഐ. ഡി. നമ്പര്‍ ആണ് പശു ക്കള്‍ക്കും പോത്തു കള്‍ക്കും നല്‍കുക. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശു ക്കളുടേയും പോത്തു കളുടേയും വിവരങ്ങള്‍ ഓണ്‍ ലൈന്‍ ഡാറ്റാ ബേസില്‍ സൂക്ഷി ക്കും.

കാലി കളുടെ ചെവി യിലാണ് നമ്പര്‍ പതിക്കുക. ഇതി നായി പ്രത്യേകം ആളു കളെയും നിയമി ച്ചിട്ടുണ്ട്. ഒരു കാലി യുടെ ചെവി യില്‍ നമ്പര്‍ പതി ക്കുന്നതിന് എട്ട് രൂപ യാണ് ചെലവ് കണക്കാക്കുന്നത്.

പശു വിന്റെ വിവര ത്തോടൊപ്പം ഉടമ യുടേയും വിവരം തിരി ച്ചറിയല്‍ കാര്‍ഡി ലുണ്ടാവും. രാജ്യത്തെ പാല്‍ ഉത്പാദനം വര്‍ദ്ധി പ്പിക്കുക, പശു ക്കളുടെ വംശ വര്‍ദ്ധന എന്നിവ ലക്ഷ്യ മിട്ടാണ് പുതിയ പരിഷ്കാരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനുവരി 1 മുതല്‍ എ. ടി. എമ്മുകളില്‍ നിന്നും 4500 രൂപ പിന്‍ വലിക്കാം : ആര്‍. ബി. ഐ.

December 31st, 2016

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദല്‍ഹി : ഒരു ദിവസം എ. ടി. എം. മിഷ്യനു കളില്‍ നിന്നും പിന്‍ വലി ക്കാവുന്ന തുക യുടെ പരിധി 4,500 രൂപ ആയി ഉയര്‍ത്തി.

ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യ ത്തില്‍ വരും. 500 ന്റെ പുതിയ നോട്ടു കളാവും എ. ടി. എം. വഴി നല്‍കുക എന്നും റിസര്‍വ്വ് ബാങ്ക് അധി കൃതര്‍ വ്യക്ത മാക്കി.

നോട്ടുകള്‍ അസാധു വാക്കിയ നട പടി യെ തുടര്‍ന്ന് രാജ്യ ത്ത് ഉണ്ടായ പ്രശ്‌ന ങ്ങള്‍ പരി ഹരിക്കു വാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തി യായ വെള്ളി യാഴ്ച യാണ് ആര്‍. ബി. ഐ. യുടെ പുതിയ പ്രഖ്യാപനം.

rbi-letter-from-reserve-bank-of-india-ePathram.jpg

നിലവില്‍ ഒരു ദിവസം എ. ടി. എം. ല്‍ നിന്നും 2,500 രൂപ യാണ് പിന്‍ വലിക്കാന്‍ കഴി യുന്നത്. നോട്ട് അസാധു ആക്കിയതിനു ശേഷം 2,000 രൂപ ആയി രുന്നു ഒരു ദിവസം പിന്‍ വലിക്കാന്‍ അനു വദി ച്ചി രുന്നത്. നവംബര്‍ 19 ന് പരിധി 4,000 രൂപ യാക്കി ഉയര്‍ത്തി. എന്നാല്‍ ഇത് വീണ്ടും 2,500 ആക്കി നിജ പ്പെടുത്തുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകണമെന്ന് ആവശ്യം

December 19th, 2016

sasikala_epathram

ന്യൂഡൽഹി : ജയലളിതയുടെ ഉറ്റ തോഴിയായ ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം അവർ ഏറ്റെടുക്കണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഈ ആവശ്യം.
“ജയലളിത പറവൈ” എന്ന പാർട്ടിയിലെ വിഭാഗം ചെന്നൈ മറീന കടപ്പുറത്ത് യോഗം ചേർന്ന് ശശികല മുഖ്യമന്ത്രിയാകണമെന്ന പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം ശശികലയുടെ പോയസ് ഗാർഡനിലെ വസതിയിലെത്തി പ്രവർത്തകർ കൈമാറി. പാർട്ടി ജനറൽ സ്ഥാനം ഏറ്റെടുത്ത് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രിയാകണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡീസലിനും പെട്രോളിനും വീണ്ടും വില വർദ്ധിപ്പിച്ചു

December 16th, 2016

petrol-diesel-price-hiked-ePathram-
ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധി പ്പിച്ചു. ഡീസൽ ലിറ്ററിന് 1 രൂപ 79 പൈസ യും പെട്രോൾ ലിറ്ററിന് 2 രൂപ 21 പൈസ യുമാണ് കൂട്ടിയത്.

പുതു ക്കിയ വില വെള്ളിയാഴ്ച അർദ്ധ രാത്രി മുതൽ പ്രാബല്യ ത്തിൽ വരും. ഇതോടെ കേരളത്തിൽ പെട്രോൾ ലിറ്ററിന് 70 രൂപ കവി യും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വിലയിൽ ഉണ്ടായ വർദ്ധന വാണ് ഇന്ധന വില വർദ്ധിപ്പിക്കാൻ കാരണം.

എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 12 ലക്ഷം ബാര ലിന്റെ ഉത്പാദനം കുറക്കു വാൻ എണ്ണ ഉത്പാദക രാജ്യ ങ്ങളുടെ കൂട്ടായ്മ ഒപെക് തീരുമാനം എടുത്തി രുന്നു. ഇതേ ത്തുട ര്‍ന്നാണ് ക്രൂഡ് ഓയില്‍ വില യില്‍ വര്‍ദ്ധ നവ് ഉണ്ടായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് എ.കെ ആന്റെണി

December 14th, 2016

AK_Antony-epathram

ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആന്റെണി പറഞ്ഞു. ഡൽഹിയിൽ യു.ഡി.എഫ് നേതാക്കളുടെ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തർ മന്ദിറിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യു.ഡി.എഫ് നേതാക്കൾ ധർണ്ണ നടത്തുന്നത്.

പ്രധാനമന്ത്രിയും ധനമന്ത്രിയും നോട്ട് പിൻവലിക്കലിലൂടെ രാജ്യത്തോട് ചെയ്തത് വൻ ദ്രോഹമാണെന്നും എ.കെ. ആന്റെണി പറഞ്ഞു. ധർണ്ണയിൽ രമേഷ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയലളിത അന്തരിച്ചു
Next »Next Page » ഡീസലിനും പെട്രോളിനും വീണ്ടും വില വർദ്ധിപ്പിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine