ഇ. അഹമ്മദ് എം. പി. അന്തരിച്ചു

February 1st, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.

മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.

ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് : ദിവസം 24,000 വരെ പിൻ വലിക്കാം

January 30th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദൽഹി : എ. ടി. എമ്മിൽ നിന്ന് പണം പിൻ വലിക്കു ന്നതിന് ഏര്‍ പ്പെടു ത്തിയി രുന്ന നിയന്ത്രണം റിസര്‍വ്വ് ബാങ്ക് ഭാഗിക മായി നീക്കി.

ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയർത്തി.  ഫെബ്രുവരി ഒന്നു മുതല്‍ ഇത് നില വില്‍ വരും.

എന്നാൽ ആഴ്ചയിൽ പിൻ വലി ക്കാവുന്ന തുക 24,000 രൂപ യായി തന്നെ തുടരും. അധികം വൈകാതെ തന്നെ ഈ നിയന്ത്രണവും നീക്കും.

കറന്റ് കറന്റ് അക്കൗണ്ടു കളില്‍ നിന്നും ഇനി പരിധി ഇല്ലാതെ തുക പിന്‍ വലിക്കാം എന്നും റിസര്‍വ്വ് ബാങ്ക് വാർത്താ ക്കുറിപ്പിൽ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

January 29th, 2017

jellikkett

ചെന്നൈ : ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും തുടങ്ങാനിരിക്കെ ചെന്നൈ മറീനാ ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ. ചെന്നൈ സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രക്ഷോഭമാണ് മറീനാ ബീച്ചില്‍ നടന്നത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ്യത്തെങ്ങും റിപ്പബ്ലിക്ക് ദിനാഘോഷം

January 26th, 2017

republic day

ന്യൂഡല്‍ഹി : സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചടങ്ങിലെ മുഖ്യാതിഥിയായി.

വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളുടെ കൂടെ കരസേനയും വ്യോമസേനയും നാവികസേനയും അണിനിരന്നു. യു.എ.ഇ സൈന്യത്തിന്റെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

January 25th, 2017

sheikh-muhammed-with-pranab-mukharjee-narendra-modi-in-india-visit-2017-ePathram
ന്യൂദല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയ അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്ര പതി ഭവനില്‍ ഹൃദ്യവും ഊഷ്മള വുമായ സ്വീകരണം നല്‍കി.

sheikh-muhammed-bin-zayed-al-nahyan-3-day-visit-in-india-ePathram

ബുധനാഴ്ച രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹ ത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കുതിര പ്പട്ടാള ത്തിന്റെ നേതൃത്വ ത്തിലാണ് രാഷ്ട്ര പതി ഭവ നിലേയ്ക്ക് ആനയിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തിനായി ഇന്ത്യ യില്‍ എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രതിരോധ മേഖലയില്‍ അടക്കം സുപ്രധാന മായ കരാറു കളില്‍ ഒപ്പു വെക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വായ്പാ തട്ടിപ്പ് മല്ല്യയ്ക്കെതിരെ സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ചു
Next »Next Page » രാജ്യത്തെങ്ങും റിപ്പബ്ലിക്ക് ദിനാഘോഷം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine