അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

January 24th, 2017

sheikh-muhammed-bin-zayed-arrives-india-ePathram.jpg
ന്യൂദല്‍ഹി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തി നായി അബു ദാബി കിരീട അവ കാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയില്‍ എത്തി.

ദല്‍ഹി യില്‍ വിമാനം ഇറങ്ങിയ അദ്ദേഹത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ടു വിമാനത്താവള ത്തിൽ എത്തി സ്വീക രിച്ചു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളിലെ മുഖ്യാ തിഥിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

30,000 രൂപക്ക് മുകളിലുള്ള ഇട പാടു കൾക്ക്​ പാൻ കാർഡ്​ നിർബന്ധം

January 19th, 2017

indian-identity-card-pan-card-ePathram
ന്യൂദൽഹി : മുപ്പതിനായിരം രൂപക്കു മുകളി ലുള്ള ഇട പാടു കള്‍ക്ക് പാൻ കാർഡ് നിർബന്ധ മാക്കുന്നു. ഇതു സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാവും എന്നാണു സൂചന.  നേരത്തെ 50,000 രൂപക്ക് മുക ളിലുള്ള ഇട പാടു കൾക്കു മാത്ര മായി രുന്നു പാൻ കാർഡ് നിർബന്ധം ഉണ്ടായി രുന്നത്.

കള്ള പ്പണത്തിന് എതിരെ കർശന നടപടി എടു ക്കുന്ന തിന്റെ ഭാഗമായി ട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ട് വരുന്നത്. ഇതുവഴി കുറഞ്ഞ തുക യുടെ ഇട പാടു കളും കേന്ദ്ര സർ ക്കാറിന് നിരീ ക്ഷി ക്കുവാൻ സാധിക്കും.

നിശ്ചിത തുകക്ക് മുകളി ലുള്ള ഇട പാടു കൾക്ക് കാഷ് ഹാൻഡിലിംഗ് ചാർജ്ജ് ഏർപ്പെ ടുത്തുന്ന കാര്യവും സർക്കാറിന്റെ പരി ഗണന യിലാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എ. ടി. എമ്മിൽ നിന്ന് ഒരു ദിവസം 10,000 രൂപ പിൻ വലിക്കാം

January 16th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദൽഹി : എ. ടി. എമ്മു കളിൽ നിന്നും ഒരു ദിവസം പിൻ വലി ക്കാവുന്ന തുക യുടെ പരിധി 4,500 രൂപ യിൽ നിന്നും പതിനായിരം രൂപ യായി ഉയർത്തി.

അതേ സമയം ഒരാഴ്ച പിൻ വലിക്കാവുന്ന പരമാ വധി തുക 24,000 രൂപ യായി തുടരും എന്നും റിസർവ്വ് ബാങ്ക് വാർത്താ കുറിപ്പിൽ അറിയിച്ചു.

എ. ടി. എം. മിഷ്യനു കളില്‍ നിന്നും പിന്‍ വലി ക്കാവുന്ന തുക യുടെ പരിധി  ജനുവരി 1 മുതല്‍  4,500 രൂപ ആയി ഉയര്‍ത്തി യിരുന്നു.

കറന്റ് അക്കൗണ്ടിൽ നിന്നും നില വിൽ ഒരാഴ്ച പിൻ വലി ക്കാവുന്ന 50, 000 രൂപ യിൽ നിന്നും ഒരു ലക്ഷം രൂപ യാക്കി ഉയർത്തി യിട്ടുണ്ട്. മറ്റു നിയന്ത്രണ ങ്ങളിൽ മാറ്റ ങ്ങൾ ഒന്നും ഇതു വരെ ഇല്ല.

സൗജന്യ എ. ടി. എം. ഇട പാടു കള്‍ മൂന്നു തവണ യായി കുറക്കണം എന്ന് ബാങ്കു കൾ കേന്ദ്ര സര്‍ക്കാറി നോട് ആവശ്യപ്പെട്ടു.

നില വിൽ മാസ ത്തില്‍ അ‍ഞ്ച് സൗജന്യ എ. ടി. എം. ഇട പാടു കള്‍ ആണുള്ളത്. അഞ്ച് ഇട പാടുകള്‍ കഴി ഞ്ഞുള്ള ഓരോ എ. ടി. എം. ഇട പാടി നും 20 – 23 രൂപ സർവ്വീസ് ചാര്‍ജ്ജും ഈടാ ക്കുന്നുണ്ട്.

സൗജന്യ എ. ടി. എം. ഇട പാട് മൂന്നു തവണ യായി കുറച്ചു കൊണ്ടു വന്നാല്‍ ജനങ്ങൾ ഡിജിറ്റല്‍ ആകു ന്നതിന് നിർബ്ബന്ധി തര്‍ ആകു മെന്ന് ബാങ്ക് ഉദ്യോഗ സ്ഥർ പറയുന്നു. ബജറ്റിനു മുൻ പായി നടത്തിയ കൂടി ക്കാഴ്ച യി ലാ ണ് ബാങ്കുകള്‍ ഈ നിര്‍ദ്ദേശം കേന്ദ്ര സർക്കാ രിനു മുന്നില്‍ വെച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടു കളില്‍ നിന്ന് ഒഴിവാക്കും : ഹരിയാന മന്ത്രി അനില്‍ വിജ്

January 14th, 2017

khadi-calendar-2017-with-narendra-modi-ePathram.jpg
ന്യൂദൽഹി : ഖാദി കലണ്ടറിൽ മോദിയെ ഉൾ പ്പെടുത്തിയ വിഷയ ത്തിൽ വിവാദ പരമർശ വു മായി ഹരിയാന മന്ത്രി അനിൽ വിജ്.

ഖാദി കലണ്ടറിൽ നിന്നും ഗാന്ധിയെ മാറ്റി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ ഉൾ പ്പെടു ത്തിയത് നല്ല തീരു മാന മാണ്. ക്രമേണ കറൻസി നോട്ടു കളില്‍ നിന്നും ഗാന്ധി യെ മാറ്റണം എന്നു മാണ് തന്റെ അഭി പ്രായം എന്നും മന്ത്രി മാധ്യമ പ്രവര്‍ത്ത കരോട് പറഞ്ഞു.

ഹരിയാന സര്‍ക്കാരിലെ ആരോഗ്യം, കായികം, യുവ ജന ക്ഷേമം എന്നിവ യുടെ ചുമതല യുള്ള മന്ത്രി യാണ് അനില്‍ വിജ്.

പുതിയ നോട്ടു കളില്‍ ഗാന്ധി യുടെ ചിത്രം ഉണ്ടല്ലോ എന്നുള്ള പത്ര പ്രവര്‍ത്ത കന്റെ ചോദ്യ ത്തിന്, കാല ക്രമേണ നോട്ടു കളില്‍ നിന്നും ഗാന്ധി യുടെ ചിത്രം മാറ്റും എന്നാ യിരു ന്നു മറുപടി.

കലണ്ടറില്‍ നിന്ന് ഗാന്ധി യെ മാറ്റു വാനുള്ള തീരുമാനം നന്നായി. മഹാത്മാ ഗാന്ധി യുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധി യുടെ പേരു മായി ചേര്‍ത്ത് പ്രച രിച്ച നാളു കളില്‍ ഖാദി ഒരി ക്കലും പുരോ ഗതി നേടി യിട്ടില്ല. ഗാന്ധി യിലും നല്ല ബ്രാന്‍ഡ് നരേന്ദ്ര മോഡി യാണ്. മോഡി കാരണ മാണ് ഖാദി യുടെ കച്ചവടം വര്‍ദ്ധിച്ചത്.

രൂപ യുടെ കാര്യ ത്തിലും ഇതു തന്നെ യാണ് സംഭവി ക്കുന്നത്. മഹാത്മാ ഗാന്ധി യുടെ ചിത്രം കറന്‍സി യില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി യത് എന്നും മന്ത്രി അഭി പ്രായ പ്പെട്ടു. ഹരിയാന യിലെ അമ്പാല യില്‍ പൊതു ചടങ്ങില്‍ സംസാ രിക്കുക യായി രുന്നു അനിൽ വിജ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഇര കള്‍ക്ക് നഷ്ട പരിഹാരം നല്‍കണം : സുപ്രീം കോടതി

January 10th, 2017

supremecourt-epathram
ന്യൂദല്‍ഹി: കാസര്‍ കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇര കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി.

നഷ്ട പരിഹാര തുക കീട നാശിനി കമ്പനി കളില്‍ നിന്ന് സര്‍ക്കാരിന് ഈടാക്കാം. ഇതിനു വേണ്ടി നിയമ നടപടി സ്വീക രി ക്കുകയും ചെയ്യാം.

മൂന്ന് മാസത്തിനകം നഷ്ട പരിഹാരത്തുക കൈമാറണം എന്നും സുപ്രീം കോടതി നിര്‍ ദ്ദേശവും ഉണ്ട്. ഡി. വൈ. എഫ്. ഐ. സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഈ സുപ്രധാന ഉത്തരവ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ : ആര്‍. ബി. ഐ.
Next »Next Page » ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടു കളില്‍ നിന്ന് ഒഴിവാക്കും : ഹരിയാന മന്ത്രി അനില്‍ വിജ് »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine