അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

July 17th, 2017

flood-epathram

ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.

ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

July 17th, 2017

ram_epathram

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ യുടെ സ്ഥാനാര്‍ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യു പി എ സ്ഥാനാര്‍ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാറുമാണ് മല്‍സര രംഗത്ത്.

തെരെഞ്ഞെടുക്കപ്പെട്ട എം പിമാരും എം എല്‍ എമാരും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്ന വേളയിലാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

July 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷ് ഗ്രാമത്തിലെ ജയിലിലാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്ളതെന്നാണ് വിദേശകാര്യസഹമന്ത്രിക്ക് ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രി നിര്‍മ്മാണത്തിനു ഉപയോഗിച്ച ശേഷം പിന്നീട് ഒരു ഫാമിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റിയതായാണ് വിവരം. മൊസൂളിനെ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാദുഷില്‍ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്നും സുഷമ പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ : മധ്യപ്രദേശ് റെക്കോര്‍ഡില്‍

July 6th, 2017

environment_epathram

ഭോപ്പാല്‍ : പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ നട്ട് മധ്യപ്രദേശ് റെക്കോര്‍ഡിട്ടു. നര്‍മ്മദ നദീ തീരത്ത് 12 മണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇതു നട്ടത്. ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2016 ല്‍ ഉത്തര്‍പ്രദേശില്‍ പല പ്രദേശങ്ങളിലായി അഞ്ചുകോടിയിലധികം മരങ്ങള്‍ നട്ടിരുന്നു. ഈ റെക്കോര്‍ഡാണ് 12 മണിക്കൂര്‍ കൊണ്ട് മധ്യപ്രദേശ് തകര്‍ത്തത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി

July 1st, 2017

narendra modi-epathram

ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയെ ബന്ധിപ്പിച്ചതുപോലുള്ള ഒരു സാമ്പത്തിക നയമാണ് ജി.എസ്.ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടിക്ക് “ഗുഡ് ആന്റ് സിമ്പിള്‍ ടാക്സ്” എന്ന നിര്‍വചനം നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ലളിതമായ നികുതി സമ്പ്രദായമാണ് ജി എസ് ടി എന്നും മോദി പറഞ്ഞു.പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി എസ് ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി എല്ലാവരുടേയും വിജയമാണെന്നും പല തലത്തിലുള്ള നികുതി സമ്പ്രദായങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിനു സാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി
Next »Next Page » പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ : മധ്യപ്രദേശ് റെക്കോര്‍ഡില്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine