ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി ഡോക്ടർമാർ

November 5th, 2016

Jayalalitha-epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
സെപ്റ്റംബർ 22 നായിരുന്നു ശ്വാസകോശ അണുബാധയെ തുടർന്ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധാവസ്ഥയിലേക്ക് തിരിച്ച് വരുകയും സംസാരശേഷി തിരിച്ചെടുക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരെ കൂടാതെ എയിസിലെയും ലണ്ടനിലെയും ഡോക്ടർമാർ ജയലളിതയുടെ ചികിത്സക്കായി എത്തിയിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രെയിൻ യാത്രയിലെ പ്രയാസങ്ങൾ : മൊബൈൽ ആപ്പുമായി ഇന്ത്യൻ റെയിൽവേ

October 30th, 2016

Rail-epathram

ന്യൂഡൽഹി : റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് എടുക്കുന്നത് മുതൽ പോർട്ടർമാരെ തേടുന്നത് വരെയുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാണ്. കൂടാതെ ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

താമസിക്കാനുള്ള മുറി ബുക്ക് ചെയ്യൽ, ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും ഭക്ഷണം, തുടങ്ങി 17 സേവനങ്ങളാണ് ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.നിലവിൽ പല ആപ്പുകളും ലഭ്യമാണെങ്കിലും എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമായി വരുന്നത് ഇത് ആദ്യമായാണ്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹ വിക്ഷേപത്തിൽ ലോക റെക്കോർഡിടാൻ ഇന്ത്യ

October 29th, 2016

Satellite_epathram

ദില്ലി : ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ട് ലോക റെക്കോർഡിടാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഉപഗ്രഹ വിക്ഷേപത്തിൽ ലോക രാഷ്ട്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന ഇന്ത്യയുടെ ഈ സംരഭത്തിന് ചുക്കാൻ പിടിക്കുന്നത് ഐ.എസ് ആർ.ഒ യിലെ ശാസ്ത്രഞ്ജന്മാരാണ്.

2017 ൽ നാനോ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു കൊണ്ട് ഇതിനു തുടക്കം കുറിക്കാനാണ് ഐ.എസ്.ആർ.ഒ യുടെ പദ്ധതി. 81 വിദേശ ഉപഗ്രഹങ്ങളും 2 ഇന്ത്യൻ ഉപഗ്രഹങ്ങളും ഉണ്ടായിരിക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു

October 25th, 2016

Chandni-Chowk-v12_epathram

ഡൽഹി ചാന്ദ്നി ചൗക്കിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടകമ്പോളങ്ങൾക്ക് നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാളുടെ കയ്യിലെ ബാഗിലുണ്ടായ പടക്കങ്ങളിലേക്ക് വലിച്ചിരുന്ന ബീഡിയിലൂടെ തീ പടർന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമോ സിലിണ്ടർ സ്ഫോടനമോ ആകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് വിദഗ്ധരും ഭീകര വിരുദ്ധ സേനയും സ്ഥലം സന്ദർശിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എസ് വിമാനത്താവളത്തിൽ ഒമർ അബ്ദുള്ളയെ തടഞ്ഞുവെച്ചു

October 17th, 2016

Omar_Abdullah_epathram

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ യു.എസ് വിമാനത്താവളത്തിൽ 2 മണിക്കൂർ തടഞ്ഞുവെച്ച് പരിശോധന നടത്തി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ വരുന്ന 21 ന് നടക്കാനിരിക്കുന്ന പ്രഭാഷണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്.ഒമർ അബ്ദുള്ള തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.

പ്രഭാഷണത്തിൽ പങ്കെടുക്കാനായി പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവ്വേശ് മുഷറഫും ബി.ജെ.പി രാജ്യസഭാ അംഗം സുബ്രഹ്മണ്യ സ്വാമിയും യു.എസ്സിൽ എത്തിയിട്ടുണ്ട്.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന
Next »Next Page » ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine