പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

October 8th, 2016

curfew-sreenagar-epathram

പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.

പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളം തെറ്റി : 3 പേർക്ക് പരിക്ക്

October 4th, 2016

Rail-epathram

ലുധിയാനക്ക് സമീപം ഇന്നു പുലർച്ചെ ഝലം എക്സ്പ്രസ് പാളം തെറ്റി 3 പേർക്ക് പരിക്കേറ്റു. ജമ്മുവിൽ നിന്നും പൂനയിലേക്ക് പോകുന്ന ട്രെയിനിന്റെ എഞ്ചിൻ അടങ്ങുന്ന 10 കോച്ചുകളാണ് പാളം തെറ്റിയത്. അപകടം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്ന് റെയിൽവെ അഡീഷണൽ ഡയറക്ടർ അറിയിച്ചു.

ഇന്നു പുലർച്ചെ 3.05 നാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ഈ റൂട്ടിലുള്ള 4 ട്രെയിനുകൾ റദ്ദാക്കി.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

കാശ്മീർ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു, 4 ഭീകരരെ വധിച്ചു

September 18th, 2016

kashmir-epathram

കാശ്മീരിൽ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. 4 ഭീകരരെ വധിച്ചെങ്കിലും ഇനിയും ഭീകരർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു. ഞായറാഴ്ച്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. വൻ സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചത്. പത്താൻ കോട്ടയിൽ നടന്നതിനേക്കാൾ വലിയ ആക്രമണമാണ് ഇതെന്നാണ് വിലയിരുത്തൽ.

ഭീകരാക്രമണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉന്നത തല യോഗം വിളിച്ചിട്ടിണ്ട്. കാശ്മീരീലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും ഗവർണറോടും സംസാരിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോദിയുടെ സന്ദർശനം : ജിഗ്നേഷ് മാവനി പോലീസ് കസ്റ്റഡിയിൽ

September 17th, 2016

jighesh-epathram

പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗുജറാത്ത് സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ദളിത് പ്രക്ഷോഭ നായകൻ ജിഗ്നേഷ് മാവനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ്. ഒക്ടോബർ ഒന്നു മുതൽ ഡൽഹിയിൽ ട്രെയിൻ തടയൽ സമരം തുടങ്ങുമെന്ന് ജിഗ്നേഷ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഡെപ്യൂട്ടി കമ്മീഷണർ ദീപൻ ബർദന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. അറസ്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്നും ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുമെന്നും കമ്മീഷണർ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് – പ്രധാനമന്ത്രിക്ക് പിന്തുണയുമായി രാഷ്ട്രപതി

September 6th, 2016

Pranab Mukherjee-epathram

നരേന്ദ്രമോദിയുടെ ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് പദ്ധതിക്ക് പിന്തുണയുമായി രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്ത്. തെരെഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ കമ്മീഷൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക ദിനത്തിൽ ഒരു വിദ്യാലയത്തിൽ ക്ലാസ്സ് എടുക്കവെയാണ് രാഷ്ട്രപതി ഈ കാര്യങ്ങൾ അറിയിച്ചത്.

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരെഞ്ഞെടുപ്പുകൾ സമയ നഷ്ടവും പണച്ചെലവും കൂട്ടുന്നതിന് കാരണമാകുന്നുവെന്നും അതിനാൽ ഒറ്റ തെരെഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് നാം മാറണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ മാർച്ചിൽ നടന്ന ബി.ജെ.പി യോഗത്തിൽ പറഞ്ഞിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാന്ധി വധം : ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു – രാഹുൽ ഗാന്ധി
Next »Next Page » മോദിയുടെ സന്ദർശനം : ജിഗ്നേഷ് മാവനി പോലീസ് കസ്റ്റഡിയിൽ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine