ഇടത് സർക്കാറിന് കനത്ത തിരിച്ചടി : ടാറ്റക്ക് നൽകിയ ഭൂമി കർഷകർക്ക് തിരിച്ച് നൽകണമെന്ന് കോടതി

August 31st, 2016

bangal-epathram

സി.പി.എം ടാറ്റയുടെ നാനോ ഫാക്ടറിക്കായി നൽകിയ പശ്ചിമബംഗാളിലെ 100 ഏക്കർ വരുന്ന കൃഷിഭൂമി കർഷകർക്ക് തിരിച്ച് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഭൂമിക്ക് പകരമായി സർക്കാർ കർഷർക്ക് നൽകിയ പണം തിരിച്ച് വാങ്ങിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഒരു സ്വകാര്യ കമ്പനിയാണ് ഇടത് സർക്കാറിന് വേണ്ടി പണം ഇറക്കിയതെന്നും അവർക്ക് വേണ്ടി ഭൂമി കയ്യടക്കാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണങ്ങൾ സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. കോടതി വിധിയിൽ അതീവ സന്തോഷമുണ്ടെന്നും അത് വലിയൊരു വിജയമാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ നിർമ്മാണ രഹസ്യങ്ങൾ ചോർന്നു

August 24th, 2016

india-scorpene-submarine-in-epathram

ഫ്രഞ്ച് കമ്പനിയായ സി.സി.എൻ.എസിന്റെ നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ രഹസ്യങ്ങൾ ചോർന്നു. ഓസ്ട്രേലിയൻ ദിനപത്രമായ ‘ ദ ഓസ്ട്രേലിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിർമ്മാണ രഹസ്യങ്ങൾ ചോർന്നതായും അത് ചൈന, പാക്കിസ്ഥാൻ മുതലായ രാജ്യങ്ങളുടെ പക്കൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

രഹസ്യങ്ങൾ ഇന്ത്യയിൽ നിന്നാണ് ചോർന്നതെന്ന സി.സി.എൻ.എസ്സിന്റെ നിലപാട് ഇന്ത്യ നിഷേധിച്ചു. വെള്ളത്തിൽ മുങ്ങിക്കിടന്ന് ശത്രുവിനെതിരെ മാരക ആക്രമണം തൊടുത്തു വിടാനുള്ള കഴിവ് സ്കോർപ്പിനുണ്ട്. അന്തർവാഹിനിയിലെ സെൻസറുകൾ സംബന്ധിച്ച വിവരങ്ങൾ, ആശയവിനിമയവും ഗതിനിർണയവും സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നത്. എന്നാൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഹാക്കിംഗ് മാത്രമാണ് നടന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോദിയുടെ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ

August 21st, 2016

modi-epathram

പ്രധാനമന്ത്രിയുടെ പേരു സ്വർണലിപികളിൽ എഴുതിയ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദർശിക്കാൻ വന്നപ്പോൾ നരേന്ദ്ര മോദി അണിഞ്ഞ സ്യൂട്ട് ആണ് 4.31 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റതോടെ ഗിന്നസ് ബുക്കിൽ കയറിയത്. സൂറത്ത് ആസ്ഥാനമായ ധർമാനന്ദ ഡയമണ്ട് കമ്പനി ഉടമ ലാൽജിഭായ് പട്ടേലാണ് സ്യൂട്ട് വാങ്ങിയത്.

പ്രധാനമന്ത്രി 10 ലക്ഷം രൂപ ചെലവാക്കി സ്യൂട്ട് ധരിച്ചത് അന്ന് കടുത്ത വിമർശനമായിരുന്നു. ലേലത്തുക ഗംഗാ ശുചീകരണ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയോ ഒളിമ്പിക്സ് : ഇന്ത്യയുടെ ആദ്യ മെഡൽ ഗുസ്തിയിൽ സാക്ഷി മാലിക്കിന്

August 18th, 2016

sakshi_epathram

പ്രതീക്ഷകൾക്കും പ്രാർഥനകൾക്കും വിരാമമിട്ടു കൊണ്ട് റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യത്തെ മെഡൽ. ഗോദയിൽ സാക്ഷി മാലിക്കാണ് വെങ്കല മെഡൽ ഇന്ത്യക്ക് സമ്മാനിച്ചത്. റപ്പഷാഗെ റൗണ്ടിലാണ് സാക്ഷി മെഡൽ സ്വന്തമാക്കിയത്. ക്വാർട്ടറിലും പ്രീ-ക്വാർട്ടറിലും തോറ്റവർ തമ്മിൽ വെങ്കല മെഡലിനായുള്ള പോരാട്ടമാണ് റപ്പഷാഗെ റൗണ്ട്. ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ 5 മെഡലുകളിൽ 3 എണ്ണം റപ്പഷാഗെ റൗണ്ടിലാണ്.

ഒളിമ്പിക്സ് അവസാനിക്കാൻ വെറും 4 ദിവസം ബാക്കി നിൽക്കെ സാക്ഷിയുടെ ഈ നേട്ടം ഇന്ത്യക്ക് അഭിമാനപ്രദമാണ്. ക്വാർട്ടറിൽ സാക്ഷിയെ തോൽപ്പിച്ച റഷ്യൻ താരം ഫൈനലിലേക്ക് മുന്നേറിയത് ഇന്ത്യക്ക് മെഡൽ നേടാൻ കാരണമായി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

August 16th, 2016

india-pak-kashmir_epathram

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യയെ പാക്കിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയാണ് ഈ കാര്യം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ അറിയിച്ചത്. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറിന് നേരിട്ടാണ് പാക്ക് വിദേശകാര്യ മന്ത്രാലയം കത്ത് കൈമാറിയത്. കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് രണ്ട് രാജ്യങ്ങളുടെയും ബാധ്യത ആണെന്ന് കത്തിൽ പറയുന്നു. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പാക്കിസ്ഥാൻ.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു
Next »Next Page » റിയോ ഒളിമ്പിക്സ് : ഇന്ത്യയുടെ ആദ്യ മെഡൽ ഗുസ്തിയിൽ സാക്ഷി മാലിക്കിന് »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine