ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ എസ്.ബി.ഐ ശാഖയില്‍ നിന്നും കര്‍ഷകര്‍ക്ക് വിതരണം ചെയ്ത 2000 രൂപയുടെ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. ചിത്രം പ്രിന്റ് ചെയ്യേണ്ട സ്ഥലം ശൂന്യമായിരിക്കുകയാണ് ഈ നോട്ടുകളില്‍. കറന്‍സികള്‍ വ്യാജമല്ലെന്നും അച്ചടി പിശകാണെന്നും ബാങ്ക് പ്രഖ്യാപിച്ചു.
ജനങ്ങളുടെ ആശങ്കയും വിശ്വാസക്കുറവും മുന്‍നിര്‍ത്തി ബാങ്ക് കറന്‍സികള്‍ തിരിച്ചെടുക്കുകയും പുതിയത് നല്‍കാമെന്നു അറിയിക്കുകയും ചെയ്തു. സമാനമായ പിഴവുകളുള്ള നോട്ടുകള്‍ ഇതിനു മുമ്പും ഇവിടെ വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം