ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്:കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

December 23rd, 2014

റാഞ്ചി/ജമ്മു: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്. 81 സീറ്റുകളേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപില്‍ ബി.ജെ.പി-എ.ജെ.എസ്.യു പാര്‍ട്ടി സഖ്യം 42 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി 37 സീറ്റുകളില്‍ വിജയം നേടി.നാളെ ചേരുന്ന ബി.ജെ.പി പാര്‍ളമെന്ററി ബോര്‍ഡ് യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഭരണ കക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് 19 സീറ്റുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് നേരിട്ടത് ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ്സ് സഖ്യത്തിനു ലഭിച്ചത്. കെ.എം.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ സുഖ്‌ദേവ് ഭഗത്, മുതിര്‍ന്ന നേതാവ് കെ.എന്‍.തൃപാഠി ഉള്‍പ്പെടെ പ്രമുഖര്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിനു കടുത്ത ആഘാതമായി.

ശാക്തമായ മത്സരം നടന്ന കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 28 സീറ്റുകള്‍ നേടിയ പി.ഡി.പിയാണ് ഒന്നാം സ്ഥാനത്ത്. ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി. 2002-ല്‍ ഒരു സീറ്റും 2008-ല്‍ പതിനൊന്ന് സീറ്റും നേടിയ ബി.ജെ.പി ഇത്തവണ 25 സീറ്റുകള്‍ നേടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 23 ശതമാനം വോട്ട് ബി.ജെ.പി നേടി. 22.7 ശതമാനം വോട്ടാണ് പി.ഡി.പി നേടിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിക്ക് കോണ്‍ഗ്രസ്സുമായോ ബി.ജെ.പിയുമായോ സഖ്യമുണ്ടാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ അകൂ. ജമ്മു മേഘലയില്‍ ബി.ജെ.പിയും കാശ്മീര്‍ താഴ്വരയില്‍ പി.ഡി.പിയും മുന്നേറ്റം നടത്തി. ഭരണ കക്ഷിയായ നാഷ്ണല്‍ കോണ്‍ഫറന്‍സ് കനത്ത തിരിച്ചടിയേറ്റു വാങ്ങി 15 സീറ്റുകളില്‍ ഒതുങ്ങി. രണ്ടു സീറ്റുകളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള ഒരിടത്ത് പരാജയപ്പെടുകയും ചെയ്തു. ലോക്‍സഭയിലേക്കും നിയമ സഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കനത്ത തോല്‍‌വി ജമ്മു-കാശ്മീരിലും ആവര്‍ത്തിച്ചു.

സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി അടുക്കുകയാണെന്നും മോദിയുടെ വികസന അജണ്ടകളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാദ്ധ്യമ പ്രവർത്തകനു നേരെ വധേര തട്ടിക്കയറി

November 2nd, 2014

robert-vadra-epathram

ന്യൂഡൽഹി: ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനു നേരെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര തട്ടിക്കയറി. ഇഷ്ടപ്പെടാത്ത ചോദ്യത്തിന് ഉത്തരം പറയാതിരിക്കുന്നതിന് പകരം ക്ഷുഭിതനായ വധേര ചോദ്യ കർത്താവിനോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ മൈക്ക് തട്ടിമാറ്റുകയും ചെയ്തു. മാദ്ധ്യമ പ്രവർത്തകർ മര്യാദ പാലിക്കണം എന്നും കോടതിയിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ പറ്റി ചോദ്യങ്ങൾ ഉന്നയിക്കരുത് എന്നുമാണ് ഈ സംഭവത്തെ പറ്റി കോൺഗ്രസ് നേതാവ് രേണുക ചൌധരി പിന്നീട് പ്രതികരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആനയെ കടത്തി വെട്ടി പോത്തിന്റെ മോഹ വില ഏഴു കോടി

October 22nd, 2014

yuvraj-meerut-cattle-fair-epathram

മീററ്റ്: ആന വിലയെന്ന് പറയുന്നത് നിര്‍ത്തി ഇനി പോത്തിന്റെ വിലയെന്ന് പറയാം. കാരണം മീററ്റില്‍ നിന്നുള്ള ഒരു പോത്തിന്റെ മോഹവില കേട്ടാല്‍ കൊമ്പന്മാരിലെ മെഗാ താരങ്ങളായ തെച്ചിക്കോട്ടുകാവു രാമചന്ദ്രനും, പാമ്പാടി രാജനും ഒക്കെ തല കുനിച്ചതു തന്നെ. അഞ്ചു കോടി വരെ മോഹവിലയുള്ള പത്തടിക്കാരായ തലയെടുപ്പുള്ള കൊമ്പന്മാരെ അഞ്ചടി ഒമ്പതിഞ്ച് പൊക്കമുള്ള യുവരാജ് എന്ന പോത്ത് കടത്തി വെട്ടിക്കളഞ്ഞു. മീററ്റില്‍ നടന്ന അന്തര്‍ദേശീയ കന്നുകാലി മേളയില്‍ ഒരാള്‍ യുവരാജിനു മോഹവിലയായി പറഞ്ഞത് ഏഴു കോടിയാണ്. വടക്കേ ഇന്ത്യയില്‍ ആനക്ക് പരമാവധി ഒരു എഴുപത്തഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ളപ്പോള്‍ പോത്തിനു ഏഴു കോടിയെന്ന് കേട്ടാല്‍ ആരും ഞെട്ടും. കയ്യോടെ വില്പനയ്ക്ക് തയ്യാറാകുന്ന ഉടമകളും ഉണ്ടായേക്കാം. എന്നാല്‍ ആരും വീണു പോകുന്ന മോഹവില കേട്ടിട്ടും യുവരാജിന്റെ ഉടമ അതില്‍ വീണില്ല. തന്റെ മകനെ പോലെയാണ് ഇവനെ സ്നേഹിക്കുന്നതെന്ന് പറഞ്ഞ് ഉടമയായ കരം വീര്‍ സിംഗ് ആ വാഗ്ദാനത്തെ സ്നേഹപൂര്‍വ്വം തള്ളി.

14 അടി നീളവും അഞ്ചടി ഒമ്പതിഞ്ച് പൊക്കവുമുള്ള ഈ എണ്ണക്കറുമ്പന്‍ പേരു പോലെ തന്നെ മീററ്റിലെ കന്നുകാലി മേളയിലെ യുവരാജാവു തന്നെയായി. ചാമ്പ്യന്‍ പട്ടം നേടിയ ഇവന്‍ ജൂറി അംഗങ്ങളുടെയും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി. ഇത്തരം മേളകളും ഒപ്പം ഉന്നത പ്രത്യുല്പാദന ശേഷിയുള്ള ഇവന്റെ ബീജവുമാണ് ഉടമയുടെ വരുമാന സ്രോതസ്സ്. വര്‍ഷത്തില്‍ അമ്പത് ലക്ഷത്തിലധികം തുകയാണ് ഉടമ ഇവനില്‍ നിന്നും ഉണ്ടാക്കുന്നത്. വരുമാനത്തിനൊത്ത പോറ്റാനുള്ള ചിലവും ഇവനുണ്ട്. 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയും ഇരുപത് ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും തുടങ്ങി ഇവന്റെ ഭക്ഷണ ചിലവ് പ്രതിദിനം ഇരുപതിനായിരത്തിനു മുകളിലാണ്. കൃത്യമായ വ്യായാമവും ആരോഗ്യ പരിശോധനയും യുവരാജിനു നല്‍കുന്നുണ്ട്. ദിവസവും നാലു കിലോമീറ്റര്‍ നടത്തുകയും ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍

October 22nd, 2014

boxing-sarita-devi-epathram

ന്യൂഡെല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിനു ബോക്സിംഗ് താരം എല്‍. സരിതാ ദേവിക്ക് സസ്പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ആണ് സരിതാ ദേവിയേയും പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയും സസ്പെന്റ് ചെയ്തത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍.

സസ്പെന്‍ഷന്‍ മൂലം കൊറിയയില്‍ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ ഷിപ്പ് ഉള്‍പ്പെടെ ചില മത്സരങ്ങള്‍ സരിതയ്ക്ക് നഷ്ടമാകും. ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റ സരിത ജഡ്ജിമാര്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് മെഡല്‍ നിരസിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെഡല്‍ സ്വീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എങ്കിലും അസോസിയേഷന്‍ അവരെ സസ്പെന്റ് ചെയ്യുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം

September 29th, 2014

lpg-gas-cylinder-epathram

ന്യൂഡെല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്നും ഒമ്പതാക്കി വെട്ടിക്കുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു നല്‍കി. ആഗോള തലത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സബ്സിഡി ഇനത്തില്‍ ഉള്ള തുകയുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കുവാന്‍ ഉള്ള പുതിയ നീക്കം. നിലവില്‍ 60,000 കോടി രൂപയാണ് പാചക വാതകത്തിനു സബ്സിഡിയായി നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ വെട്ടിക്കുറക്കാതെ ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഒന്നൊന്നായി കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ പാചക വാതകത്തെ ആശ്രയിക്കുന്നുണ്ട്. നല്ല ദിനങ്ങള്‍ വരും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടും. 2012 – 2013ല്‍ യു. പി. എ. ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറായി കുറക്കുവാന്‍ ഉള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി
Next »Next Page » സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine