പന്നി പനി പടരുന്നു

February 8th, 2015

swine-flu-epathram

രാജ്യമെമ്പാടും പനി പടർന്നു പിടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പന്നി പനി എന്ന് അറിയപ്പെടുന്ന H1N1 ഇൻഫ്ലുവെൻസ വയറസ് മൂലം ഉണ്ടാവുന്ന പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെലങ്കാനയിൽ മാത്രം 50 മരണങ്ങളും 600 ലേറെ പേർക്ക് പനി ബാധിച്ചതുമായാണ് റിപ്പോർട്ടുകൾ. ശീതകാലം ഇനിയും ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുവാൻ പോകുന്നത്. വെള്ളിയാഴ്ച്ചത്തെ മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാജസ്ഥാനിൽ പന്നി പനി മൂലം മരിച്ചവരുടെ എണ്ണം 85 ആയി. പകർച്ച വ്യാധി “കൈ വിട്ടു പോയി” എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നത്. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ എന്നിവർക്ക് പന്നി പനി ബാധിച്ചതോടെയാണ് രാജസ്ഥാനിൽ അധികൃതർ കർമ്മനിരതരായത്. പനി നേരിടാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഡോക്ടർമാർക്ക് അവധി നിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് എന്നും നിർദ്ദേശമുണ്ട്. ആയിരക്കണക്കിന് ജനമാണ് പനി പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത്. ചികിൽസ വൈകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച ബോധവൽക്കരണ പരിപാടികൾ ഫലപ്രദമായതോടെ ജനം പനി പരിശോധനയ്ക്ക് എത്തുന്നത് ആശ്വാസകരമാണ്. എന്നാൽ ഇത്തരം ബോധവൽക്കരണം നേരത്തേ നടത്തിയിരുന്നെങ്കിൽ വിലപ്പെട്ട നിരവധി ജീവനുകൾ രക്ഷപ്പെടുത്താൻ ആവുമായിരുന്നു എന്നും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു

January 26th, 2015

cartoonist-rk-lakshman-ePathram

പൂണെ : വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (94) അന്തരിച്ചു. വൈകിട്ട് ഏഴു മണി യോടെ പൂണെ യിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖ ത്തെ ത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.

common-man-cartoon-of-rk-lakshman-ePathram

ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍. കെ. ലക്ഷ്മണ്‍. ടൈംസ് ഓഫ് ഇന്ത്യ യിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്ര ത്തിലൂടെ സാധാരണ ക്കാരന്റെ ആശ കളും പ്രതീക്ഷ കളും പ്രശ്‌ന ങ്ങളും ദുരിത ങ്ങളും സമൂഹ ത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരി ക്കാതെ എല്ലാത്തിനും സാക്ഷി യായി നില്‍ക്കുന്ന ‘കോമണ്‍ മാന്‍’ ഒന്നും സംസാരിച്ചില്ലാ എങ്കിലും നൂറു വാക്കു കളെക്കാള്‍ മൂര്‍ച്ഛ യുണ്ടായിരുന്നു.

1921 ല്‍ മൈസൂരിലാണ് ആര്‍. കെ. ലക്ഷ്മണ്‍ ജനിച്ചത്. മാസിക കളില്‍ വരച്ചു കൊണ്ടാണ് അദ്ദേഹം ഈ രംഗ ത്തേക്ക് വരുന്നത്. ഹൈസ്‌കൂള്‍ പഠന ത്തിന് ശേഷം മുംബൈ യിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കി യെങ്കിലും നിരസിക്കപ്പെട്ടു.

തുടര്‍ന്ന് മൈസൂര്‍ സര്‍വ കലാ ശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ജോലി നേടി മുംബൈ യില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു.

charector-with-creater-rk-lakshman-common-man-ePathram

1947 ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എത്തി. ‘യൂ സെഡ് ഇറ്റ്’ എന്ന പോക്കറ്റ് കാര്‍ട്ടൂണി നെയും അതിലെ കഥാ പാത്ര മായ ‘കോമണ്‍മാനേ’യും അനശ്വരമാക്കി അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു.

2005 ല്‍ രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത നോവലിസറ്റ് ആര്‍. കെ. നാരായണന്‍ സഹോദരനാണ്.

രണ്ടു നോവലുകളും ‘ദി ടണല്‍ ഓഫ് ടൈം’ എന്ന ആത്മകഥയും രചിച്ച ആര്‍.കെ ലക്ഷ്മണ്‍ ചെറുകഥ, ഉപന്യാസം, യാത്രാ വിവരണം എന്നിവയും എഴുതി സാഹിത്യ രംഗത്തും തന്റെ കഴിവ് പ്രകടി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി

January 26th, 2015

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ സംസ്‌കാരം ബഹുസ്വരതയും സഹിഷ്ണുതയും നിറഞ്ഞ താണ് ഇത് സൂക്ഷ്മതയോടെ നില നിര്‍ ത്തണം എന്ന് റിപ്പബ്ലിക് ദിന സന്ദേശ ത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.

ബ്രിട്ടീഷ് ഭരണ ത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനും രാജ്യ ത്തിന്റെ ഭരണ ഘടനയ്ക്കും പരമാധികാര ഘടനയ്ക്കും രൂപം നല്‍കുന്ന തിന് സംഭാവന കള്‍ നല്കിയ ദേശീയ നേതാക്കളെ രാഷ്ട്രപതി അനുസ്മരിച്ചു.

ഭീകര പ്രവര്‍ത്തന ത്തിന് എതിരെ പോരാടാന്‍ ഇന്ത്യ യോടൊപ്പം നില്‍ക്കാന്‍ ലോക രാഷ്ട്രങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്ര വാദവും അക്രമ ങ്ങളും ഇന്ന് അതിര്‍ത്തി കളില്‍ പതിവായി രിക്കുന്നു. ബഹു രാഷ്ട്ര സംഘര്‍ഷ ങ്ങള്‍ ഭീകര പ്രവര്‍ത്തനത്തെ ഇന്ന് ഒരു വ്യവസായ മാക്കി. സമാധാനവും അഹിംസയും അയല്‍പക്ക സൗഹൃദവും നമ്മുടെ വിദേശ നയ ത്തിന്റെ അടിസ്ഥാന മായി നില കൊള്ളണം – അദ്ദേഹം പറഞ്ഞു.

സ്ത്രീ കളെ ബഹുമാനിക്കുക യും അവര്‍ക്ക് അവകാശവും നല്‍കുന്ന രാജ്യ ത്തിനേ ലോക ശക്തി യാകാന്‍ കഴിയുള്ളൂ. ബലാത്സംഗം, കൊല പാതകം, പീഡനം, സ്ത്രീ ധന അക്രമ ങ്ങള്‍ തുടങ്ങിയവ സ്വന്തം ഭവന ങ്ങളില്‍ പ്പോലും സ്ത്രീകളെ ഭയപ്പെടുത്തുക യാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും മത സ്വാതന്ത്ര്യവും ലിംഗ സമത്വവും ഭരണ ഘടന ഉറപ്പു നല്‍കുന്ന താണ്. വിശക്കുന്നവന്റെ സ്വരാജ്യത്തെ ഓര്‍മി പ്പിക്കുന്ന മഹാത്മജി യുടെ സന്ദേശം സാക്ഷാത്കരിക്കുന്ന താവണം ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: ,

Comments Off on സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം

January 12th, 2015

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു അനുകൂലനിലപാടുമായി കേന്ദ്ര സര്‍ക്കാര് സു‌പ്രീം കോടതിയില്‍‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ ഇലക്ട്രോണിക് വോട്ടാണോ, പ്രതിനിധി വഴിയുള്ള (പ്രോക്സി )വോട്ടാണോ വേണ്ടതെന്ന് തീരുമാനിക്കുവാന്‍ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. പ്രവാസി കാര്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവയുമായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ കേസിലാണ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.എട്ട് ആഴ്ചക്കകം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എക്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇലക്ടോണിക്സ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ആണ് സാധ്യത എന്ന് കരുതപ്പെടുന്നു. ഇത് യാദാ‍ര്‍ഥ്യമായാല്‍ ജോലിസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ആകും.

തങ്ങള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും എന്ന് വിവിധ നേതാക്കന്മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാലാണ് പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ അനുകൂല നിലപാട് എടുത്തതും.

കേരളത്തില്‍ നിന്നും 50 ലക്ഷത്തോളം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ പങ്കാളിത്തം ഇവിടെ നിന്നും തന്നെ ആയിരിക്കും. ഓരോ നിയമ മണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിനു പ്രവാസി വോട്ടുകള്‍ ഉണ്ടാകും. പതിനായിരമോ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പല സ്ഥാനാര്‍ഥികളും വിജയിക്കാറ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രമല്ല ഏതു മുന്നണി ഭരിക്കണം എന്നു പൊലും ഒരു പക്ഷെ പ്രവാസികളുടെ വോട്ടാകും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലൈംഗികപീഡനക്കേസ്; സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ അറസ്റ്റില്‍
Next »Next Page » കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine