ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.
അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.
എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.