പീഡനങ്ങളുടെ ഇന്ത്യ

June 12th, 2014

rape-in-india-epathram

ന്യൂഡൽഹി: 22 മിനിറ്റിൽ ഒരു സ്ത്രീ പീഡനം നടക്കുന്ന നാടാണ് ഇന്ത്യ. ഇത് ഔദ്യോഗിക കണക്ക്. ജീവ ഭയവും അതിലേറെ സമൂഹത്തിൽ നിന്നും നേരിടാവുന്ന അപമാനവും ഭയന്ന് റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്ന പീഡനങ്ങളുടെ എണ്ണം കൂടി എടുത്താൽ ഈ കണക്ക് ഭയാനകമാവും. ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോ നമ്മളെ നാണം കെടുത്തും. കറുത്ത ഫിലിം കണ്ണാടികളിൽ ഒട്ടിച്ച് ഒഴിഞ്ഞ ഒരു റോഡിന്റെ അരികിൽ നിർത്തിയിട്ട വാനിൽ നിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലും സഹായം അഭ്യർത്ഥിച്ചുള്ള അലമുറയും കേൾപ്പിച്ചായിരുന്നു ഈ പരീക്ഷണം. കരച്ചിൽ കേട്ട പലരും ആദ്യമൊന്ന് പകച്ചു നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ നടന്നു നീങ്ങുന്നത് വീഡിയോയിൽ കാണുമ്പോൾ നമ്മുടെ തല കുമ്പിട്ട് പോകും. എന്നാൽ ചില യുവാക്കളും 78 കാരനായ ഒരു വന്ദ്യ വയോധികനും പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അൽപ്പമെങ്കിലും പ്രതീക്ഷ തിരികെ ലഭിക്കുന്നു. ഇവരെ ഓരോരുത്തരേയും പിന്നീട് ഈ സംരംഭത്തിന് പുറകിലുള്ള മാദ്ധ്യമ പ്രവർത്തകർ സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തപ്പോൾ ഇവരെല്ലാം തന്നെ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യമാണ് എന്ന് പ്രതികരിച്ചു. ഇതു പോലെ ഒരു സന്ദർഭം മുന്നിൽ വന്നാൽ തങ്ങൾ തീർച്ചയായും അതിൽ ഇടപെടും എന്ന് ഇവരെല്ലാം തന്നെ ആവർത്തിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുമിത്ര മഹാജന്‍ ലോകസഭാ സ്പീക്കർ

June 7th, 2014

sumitra-mahajan-epathram

ന്യൂ ഡെൽഹി : ലോകസഭാ സ്പീക്കറായി മുതിർന്ന ബി. ജെ. പി. നേതാവും പാര്‍ലമെന്റ് അംഗവുമായ സുമിത്ര മഹാജൻ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും ഈ സ്ഥാനത്തേക്ക് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇവരുടെ പേര് നിർദേശിച്ചത്. എൽ. കെ. അദ്വാനി പിന്താങ്ങി.

എട്ടാം തവണയും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍ വാജ്‌പേയി സർക്കാരിൽ സഹ മന്ത്രിയായിരുന്നു. എട്ടാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ പാര്‍ട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രമേയത്തെ എൽ‍. കെ. അദ്വാനി പിന്താങ്ങി. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവരും സുമിത്ര മഹാജന്റെ പേരു നിര്‍ദേശിച്ചു പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ. ഐ. എ. ഡി. എം. കെ.), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ‍), ഭര്‍തൃഹരി മെഹ്താബ (ബിജു ജനതാദൾ‍), മുലായംസിങ് യാദവ് (എസ്. പി.), ദേവ ഗൗഡ(ജനതാ ദൾ ‍- എസ്.), സുപ്രിയ സുലെ (എന്‍. സി. പി.), മുഹമ്മദ് സലീം (സി. പി. എം.), ജിതേന്ദ്ര റെഡ്ഡി (ടി. ആർ‍. എസ്.) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

June 6th, 2014

innocent-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ‍ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാര്‍ത്താ മാദ്ധ്യമ രംഗത്തും സമ്പൂർണ്ണ വിദേശ നിക്ഷേപം

June 2nd, 2014

news-epathram

ന്യൂഡല്‍ഹി: വാര്‍ത്താ മാദ്ധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രം ഒരുങ്ങുന്നു. പ്രതിരോധ മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപം ആകാമെന്നതിന്റെ പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ മാദ്ധ്യമ രംഗവുമായി ബന്ധപ്പെട്ട വിവിധ കക്ഷികളില്‍ നിന്ന് ആവശ്യത്തിന് അഭിപ്രായം തേടിയിട്ടുണ്ട് എന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. നിലവിൽ വാര്‍ത്താ മാദ്ധ്യമ രംഗത്ത് 26 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. ഇത് നൂറ് ശതമാനമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിനോദ, വാണിജ്യ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും ഇപ്പോള്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉന്നത വിജയവുമായി നേഹ

May 30th, 2014

neha_cbse_topper_epathram

നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.

തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈന്യത്തിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി
Next »Next Page » വാര്‍ത്താ മാദ്ധ്യമ രംഗത്തും സമ്പൂർണ്ണ വിദേശ നിക്ഷേപം »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine