തേജ്പാലിന് ജാമ്യം നിഷേധിച്ചു

March 14th, 2014

പനാജി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ തെഹൽക സ്ഥാപക പത്രാധിപർ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് തേജ്പാൽ നൽകിയ അപേക്ഷയിൽ അനുഭാവപൂർവമായ സമീപനമാണ് ഗോവ കോടതി സ്വീകരിച്ചത്. തലച്ചോറിൽ ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച് കഴിയുന്ന തന്റെ അമ്മ താൻ ഇപ്പോൾ കഴിയുന്ന ജയിലിൽ നിന്നും കേവലം 50 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്നും അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്നും അമ്മയുടെ മെഡിക്കൽ രേഖകൾ അടക്കം തേജ്പാൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി തേജ്പാലിന്റെ ആവശ്യം അംഗീകരിച്ചു തേജ്പാലിന് അനുമതി നൽകി.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മല്ലികാ സാരാഭായ് മൽസരത്തിനില്ല

March 14th, 2014

അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ആം ആദ്മി പാർട്ടി അംഗവുമായ മല്ലികാ സാരാഭായ് ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് വ്യക്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സാരഥി ആയിരുന്ന എൽ. കെ. അഡ്വാനിക്കെതിരെ മൽസരിച്ച് പരാജയപ്പെട്ടതാണ് മല്ലിക. അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയോടൊപ്പം നില കൊണ്ട അവർ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗമായി. എന്നാൽ തെരഞ്ഞെടുപ്പ് ആഗതമായതോടെ കെജ്രിവാൾ മല്ലികയെ അവഗണിച്ചതായാണ് സൂചന. ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് നടത്തിയ രണ്ട് നിമിഷത്തെ ഹ്രസ്വമായ കൂടിക്കാഴ്ച്ച ഒഴിച്ച് കെജ്രിവാൾ മല്ലികയുമായി കാര്യമായി ഇടപഴകിയിട്ടില്ല. കെജ്രിവാൾ അടുത്ത കാലത്ത് നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ മല്ലികയെ പാടെ അവഗണിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കാളികളാകാൻ ആരെയും ക്ഷണിക്കേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അറിയിച്ചത്.

അം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതു വരെ തന്നെ സമീപിച്ചിട്ടില്ല എന്ന് മല്ലിക അറിയിച്ചു. ആം ആദ്മി പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല എന്നും അവർ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങും എന്ന് വ്യക്തമാക്കിയ അവർ ആം ആദ്മി പാർട്ടി ജയിച്ച് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും അറിയിച്ചു.

ഡെൽഹി കോമണവെൽത്ത് ഗെയിംസ് അഴിമതിയെ പറ്റി സ്വന്തം നിലയ്ക്ക് ആദ്യമായി കേസ് കൊടുത്ത ആളാണ് മല്ലികാ സാരാഭായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചു

February 15th, 2014

arvind-kejriwal-epathram
ന്യൂഡല്‍ഹി : അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭ യില്‍ അവതരി പ്പിക്കാനുള്ള ശ്രമം പരാജയ പ്പെട്ട തോടെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചു. ബില്‍ പരാജയ പ്പെട്ടാല്‍ രാജി വെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബില്ലിന് നിയമ സഭ അവതരണാനുമതി നിഷേധി ച്ചതിനെ ത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണി യോടെ മുഖ്യമന്ത്രി കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് രാജി ക്കത്ത് അയയ്ക്കുക യായിരുന്നു. നിയമ സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താനും ശുപാര്‍ശ ചെയ്തു.

റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് എതിരെ കേസ് എടുത്ത താണ് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ഒറ്റ ക്കെട്ടായി സര്‍ക്കാറിന് എതിരെ തിരിയാന്‍ കാരണം എന്നും അദ്ദേഹം ആരോപിച്ചു.

അവസാന മന്ത്രി സഭാ യോഗം ചേര്‍ന്നതിനു ശേഷ മായിരുന്നു രാജി തീരുമാനം. എഴുപതംഗ നിയമ സഭ യില്‍ 28 സീറ്റില്‍ ആം ആദ്മി വിജയിച്ചു എങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയ ജന ലോക്പാല്‍ ബില്‍ ഭരണ ഘടനാ വിരുദ്ധം എന്ന് നിയമോപദേശം ലഭിച്ചതിനെ ത്തുടര്‍ന്ന്, ഡല്‍ഹി ലഫ്റ്റ്. ഗവര്‍ണര്‍ അനുമതി തടയുക യായിരുന്നു. ഇതോടെ 48 ദിവസം മാത്രം ഭരണ ത്തില്‍ ഇരുന്നു ശ്രദ്ധേയ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാര്‍ പടിയിറങ്ങി.

ഭരണ ത്തില്‍ നിന്നും ബി. ജെ. പി. യെ അകറ്റി നിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീ കരണ ത്തിന് കോണ്‍ഗ്രസ്സ് പിന്തുണച്ചു. ഒന്നര മാസത്തിനുള്ളില്‍ സൗജന്യ ജല വിതരണം, വൈദ്യുതി നിരക്കു കുറയ്ക്കല്‍, കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും എതിരെ അഴിമതിക്ക് കേസെടുക്കല്‍ തുടങ്ങി ജനപ്രിയവും വിവാദവുമായ ഒട്ടേറെ തീരുമാനങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി. എം. സുധീരന്‍ കെ. പി. സി. സി. പ്രസിഡണ്ട്; വി. ഡി. സതീശന്‍ വൈസ് പ്രസിഡണ്ട്

February 10th, 2014

vm-sudheeran

ന്യൂഡെല്‍ഹി: കെ. പി. സി. സി. പ്രസിഡണ്ടായി വി. എം. സുധീരനേയും വൈസ് പ്രസിഡണ്ടായി വി. ഡി. സതീശന്‍ എം. എൽ. എ. യേയും എ. ഐ. സി. സി. നേതൃത്വം തെരഞ്ഞെടുത്തു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനത്ത് ഒഴിവു വന്നത്. പുതിയ പ്രസിഡണ്ടായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്റേയും, വി. എം. സുധീരന്റേയും പേരുകളാണ് ഉയര്‍ന്നു വന്നിരുന്നത്. രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയും വി. എം. സുധീരന്‍ പ്രസിഡണ്ടാകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറി കടന്നാണ് ആദര്‍ശ പരിവേഷമുള്ള വി. എം. സുധീരനെ പ്രസിഡണ്ടാക്കാൻ ഹൈക്കമാന്റ് തീരുമാനം എടുത്തത്. പാര്‍ളമെന്റേറിയന്‍ എന്ന നിലയിലും കോണ്‍ഗ്രസ്സ് നേതാവെന്ന നിലയിലും മികച്ച പ്രതിച്ഛായയാണ് വി. ഡി. സതീശന് ഉള്ളത്. നിലവില്‍ എ. ഐ. സി. സി. സെക്രട്ടറിയുമാണ്.

സര്‍ക്കാരിനും പാര്‍ട്ടിക്കും നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടി വക്താവാണ് പ്രഖ്യാപിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരം

February 9th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : ഏപ്രില്‍ പകുതി യോടെ ആരംഭിക്കുന്ന പൊതു തെരഞ്ഞെടു പ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ട ത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തും. ഏപ്രില്‍ പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനം ആയിരിക്കും കേരള ത്തില്‍ ലോക്‌ സഭാ തെരഞ്ഞെടുപ്പ് നടത്തുക.

വോട്ടെടുപ്പ് തീയതികള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നടന്ന പ്രാഥമിക ചര്‍ച്ച യിലാണ് കേരള ത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ അവസാന ത്തോടെ നടത്തിയാല്‍ മതി എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.

2009- ല്‍ ആദ്യ ഘട്ട ത്തില്‍ത്തന്നെ, ഏപ്രില്‍ പതിനാറിനാണ് കേരള ത്തില്‍ വോട്ടെടുപ്പ് നടന്നത്. വിഷു ആഘോഷ ത്തിനിട യിലാണ് പ്രചാരണം മുറുകിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന ആവശ്യവും അന്ന് ശക്തമായി ഉയര്‍ന്നിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുസ്ഥിര സര്‍ക്കാറിനെ തെരഞ്ഞെടുക്കണം: രാഷ്ട്രപതി
Next »Next Page » വി. എം. സുധീരന്‍ കെ. പി. സി. സി. പ്രസിഡണ്ട്; വി. ഡി. സതീശന്‍ വൈസ് പ്രസിഡണ്ട് »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine