കാശ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

August 6th, 2013

ജമ്മു: കാശ്മീരില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഓഫീസറും മറ്റു നാലുപേര്‍ ജവാന്മാരുമാണ്. ഇന്നലെ പുലര്‍ച്ചയോടെ ആണ് പൂഞ്ച് മേഘലയില്‍ ആക്രമണം നടന്നത്. ഈ മേഘലയില്‍ നാലു മാസത്തിനിടെ അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്. ആക്രമണം ഇന്ത്യ-പാക്ക് ബന്ധത്തെപ്രതികൂലമായി ബാധിക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനു വീണ്ടും ഇരുട്ടടി

July 30th, 2013

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തൂത്ത് വാരി. സി.പി.എം കോട്ടകള്‍ പോലും തൃണമൂലിനു മുമ്പില്‍ നിലം പൊത്തി. കോണ്‍ഗ്രസ്സിനും കനത്ത പരാജയമാണ് ബംഗാളില്‍ ഉണ്ടായത്. മമത ബാനര്‍ജിയ്ക്കെതിരെ സി.പി.എം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ജനങ്ങള്‍ അത് തള്ളുകയാണുണ്ടായതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. വീവിധ പഞ്ചായത്തുകളിലായി 3000 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നന്ധിഗ്രാമുള്‍പ്പെടുന്ന ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ തൃണമൂല്‍ മുന്നേറ്റം നടത്തിയത് ശ്രദ്ദേയമാണ്. വെസ്റ്റ് മിഡ്നാപൂരില്‍ 59 സീറ്റുകളും സിങ്കൂരില്‍ 16-ല്‍ 12 സീറ്റും തൃണമൂല്‍ കരസ്ഥമാക്കി.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് പതിറ്റാണ്ടുകള്‍ നീണ്ട ഇടതു ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ടായിരുന്നു മമത ബാനര്‍ജി മുഖ്യമന്ത്രിയായത്. ഒരേ സമയം ഇടതുപക്ഷത്തിനോടും കോണ്‍ഗ്രസ്സിനോടും ഏറ്റുമുട്ടിയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് വീണ്ടും മുന്നേറ്റം നടത്തുന്നത്.

ഈ നില തുടര്‍ന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ കോട്ട എന്ന് അറിയപ്പെടുന്ന ബംഗാളില്‍ ദയനീയമായ പരാജയമാകും ഉണ്ടാകുക. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഫ് ഭരണത്തോടുള്ള ജനങ്ങളുടെ രോഷം ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കാമെന്ന് കരുതുന്ന ഇടതു പക്ഷത്തിനു പക്ഷെ ബംഗാള്‍ കൈവിടും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സിന് കേരളത്തിലും ബംഗാളിലും വലിയ പ്രതീക്ഷയര്‍പ്പിക്കാനില്ലെന്ന് വ്യക്തം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 26th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.

നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ടെലിഗ്രാം ചരിത്രത്തിലേക്ക്

July 14th, 2013

telegraph-epathram

ന്യൂഡൽഹി: ഓരോരുത്തരെയും ഞെട്ടിച്ചും സന്തോഷിപ്പിച്ചും എത്തിയിരുന്ന ടെലിഗ്രാം പുതിയ സാങ്കേതിക കുതിപ്പിൽ ചരിത്രത്തിലേക്ക് വഴി മാറുന്നു. 163 വർഷത്തെ സേവന പാരമ്പര്യം ഇനി കേട്ടു കേൾവി മാത്രമായി ചുരുങ്ങും. ഏറെ കാലം ജനങ്ങളുടെ പ്രധാന സാങ്കേതിക വിനിമയ മാർഗ്ഗമായിരുന്ന ടെലിഗ്രാം നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ ജൂലായ്‌ 15 മുതൽ ഇനി ടെലിഗ്രാം സേവനം ഇന്ത്യയിൽ ലഭ്യമായിരിക്കില്ല. ഇന്റർനെറ്റും മൊബൈൽ ഫോണും എല്ലായിടത്തും യഥേഷ്ടം ലഭ്യമായി തുടങ്ങിയതോടെ ടെലിഗ്രാം സർവീസിന്റെ പ്രാധാന്യം കുറഞ്ഞു വന്ന സാഹചര്യത്തിലാണ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിദിനം ഏതാനും ആയിരത്തോളം മാത്രമായി ടെലിഗ്രാമിന്റെ ഉപയോഗം കുറഞ്ഞതോടെ ഈ സംവിധാനം നിലനിർത്തുന്നതിനായി നേരിടുന്ന ചിലവ് മൂലമുള്ള നഷ്ടം ഭീമമായതായി അധികൃതർ അറിയിക്കുന്നു. ടെലഗ്രാം ഇനി ഗൃഹാതുര ഓർമ്മ മാത്രം.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

July 13th, 2013

judge-hammer-epathram

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.

കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « അഡ്വാനി-മോഡി പോര്; ബി.ജെ.പി പിളര്‍പ്പിലേക്കോ?
Next »Next Page » ടെലിഗ്രാം ചരിത്രത്തിലേക്ക് »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine