റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി. നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. തടവിനു പുറമെ 25 ലക്ഷം രൂപ പിഴയും ഒടുക്കണം. ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി അറിയിച്ചത്. കുഭകോണ കേസില്‍ ലാലു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ അമ്പതോളം കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതില്‍ 5 കേസുകളിലായി 37.70 കോടിയുടെ അഴിമതി നടത്തിയതിന്റെ ശിക്ഷാവിധിയാണ് വന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ളമെന്റ് അംഗത്വം നഷ്ടപ്പെട്ടിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി