ന്യൂഡല്‍ഹി : ശിക്ഷിക്ക പ്പെടാതെ ജയിലിലോ പോലീസ് കസ്റ്റഡി യിലോ കഴിയുന്ന വര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരി ക്കാം എന്ന ജന പ്രാതി നിധ്യ നിയമ ത്തിലെ ഭേദഗതി അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.
പോലീസ് കസ്റ്റഡിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തിനുള്ള അനുമതി യാണ് ഉത്തര വിലൂടെ ലഭിക്കുക. ക്രിമിനല്‍ക്കേസു കളില്‍ ശിക്ഷിക്ക പ്പെടുന്ന ദിവസം മുതല്‍ എം. പി. മാരും എം. എല്‍. എ. മാരും അയോഗ്യരാകും എന്ന് ജസ്റ്റിസ് എ. കെ. പട്‌നായിക്കിന്റെ നേതൃത്വ ത്തിലുള്ള ബെഞ്ചാണ് വിധിച്ചത്. ഇതേ ബെഞ്ച് തന്നെ യാണ് കസ്റ്റഡി യിലുള്ള വര്‍ക്ക് മത്സരിക്കാന്‍ പറ്റില്ലെന്നും വിധിച്ചത്.
എന്നാല്‍ ഇതിനെതിരെ കൊണ്ടു വന്ന ഭേദഗതി പാര്‍ലമെന്റ് പാസാക്കി യിരുന്നു. ഈ ഭേദഗതി ക്കാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകാരം നല്‍കി യിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, മനുഷ്യാവകാശം, വിവാദം