ബി.ജെ.പിയുടെ നായകന്‍ മോഡി തന്നെ

June 9th, 2013

പനാജി: അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നയിക്കും. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗോവയിലെ പനാജിയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് മോഡിയെ മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഉമാഭാരതി, ശത്രുഘ്‌നന്‍ സിഞ, ജസ്വന്ത സിങ്ങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ചിലരും യോഗത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും പാര്‍ട്ടിയെ ഒരു പ്രബല വിഭാഗം നരേന്ദ്ര മോഡിയെ നായക്കണമെന്ന് നിലപാടില്‍ ഉറച്ചു നിന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന മോഡിക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുവാന്‍ നല്ല കഴിവുണ്ടെന്നും കൂടാതെ വികസന നായകന്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തിനു വേണ്ടു വോളം ഉണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും അവര്‍ വാദിച്ചു. ആര്‍.എസ്.എസും മോഡിക്ക് അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും. കോണ്‍ഗ്രസ്സില്‍ നിന്നും മുത്മായ ഭാരതം കെട്ടിപ്പടുക്കുവാന്‍ ലഭിക്കുന്ന ഒരു കല്ലും താന്‍ പാഴാക്കില്ലെന്നും തന്നെ അനുകൂലിച്ചവര്‍ക്കും അനുഗ്രഹിച്ചവര്‍ക്കും നന്ദിരേഖപ്പെടുത്തുന്നതായും മോഡി വ്യക്തമാക്കി.യു.പി.എ. സര്‍ക്കാറിന്റെ അഴിമതിയും വികസന മുരടിപ്പും ആയിരിക്കും നരേന്ദ്ര മോഡി പ്രധാനമായും തിരഞ്ഞെടുപ്പിനു വിഷയമാക്കുക.

ബി.ജെ.പി രൂപീകരണത്തിനു ശേഷം ഇന്നേവരെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാത്ത അഡ്വാനി ഗോവയിലെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മോഡിയോടുള്ള എതിര്‍പ്പാണ് അദ്ദേഹം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനുള്ള കാരണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് അഡ്വാനി യോഗത്തില്‍ എത്താതിരുന്നതെന്നാണ് ബി.ജെ.പി. ദേശീയ വക്താവിന്റെ വിശദീകരണം. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, ഉമാകാന്തന്‍, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

വളരെ താഴ്ന്ന സാമ്പത്തിക നിലയില്‍ നിന്നുമാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്റെ കടന്നു വരവ്. കൌമാരകാലത്ത് സഹോദരനൊപ്പം ചായക്കടയില്‍ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. ചെറുപ്പത്തിലെ തന്നെ ആര്‍.എസ്.എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്ര മോഡി പിന്നീട് ബി.ജെ.പിയില്‍ എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 2001 ഒക്ടോബര്‍ 7നു കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതയേല്‍ക്കുന്നത്. ഭരണ തന്ത്രഞ്ജന്‍ എന്ന നിലയിലും മികച്ച സംഘാടകന്‍ എന്ന നിലയിലും വളരെ പെട്ടെന്ന് തന്നെ മോഡി ശ്രദ്ദേയനായി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ ഗുജറാ‍ത്തില്‍ വിജയത്തില്‍ എത്തിച്ചതില്‍ മോഡിയുടെ കഴിവ് നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം മോഡിയുടെ പേരിനൊപ്പം തീരാ കളങ്കമായി മാറി. വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി വികസനത്തിന്റെ വക്താവായിക്കൊണ്ടാണ് ഇതിനെ മോഡി മറികടക്കുവാന്‍ ശ്രമിക്കുന്നത്.പാര്‍ട്ടിക്ക് അകത്തും പുറത്തും ഉള്ള എതിര്‍പ്പുകളെ സധൈര്യം നേരിട്ടു കൊണ്ടാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്‍ എന്നും വിജയങ്ങള്‍ കൈവരിച്ചിട്ടുള്ളത്. ബി.ജെ.പിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എല്‍.എകെ. അഡ്വാനിക്ക് പോലും ഇപ്പോള്‍ ആ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ നരേന്ദ്രമോഡിയെ ഏല്പിച്ചതോടെ ബി.ജെ.പിക്ക് അകത്തും പുറത്തുമുള്ള മോഡിവിരുദ്ധ ക്യാമ്പുകള്‍ പൂര്‍വ്വാധികം സജീവമായി. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ നിരവധി പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് കലാപമാണ് ബി.ജെ.പിക്ക് പുറത്തുള്ള മോഡി വിരുദ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപമല്ല 1992-ല്‍ ഗുജറാത്തില്‍ നടന്നതെന്നും ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊല മുതല്‍ കേരളത്തി നടന്ന മാറാട് കലാപം വരെ മോഡിയെ അനുകൂലിക്കുന്നവര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമൂഹ വിവാഹത്തിനു മുമ്പ് കന്യാകത്വ പരിശോധന; മധ്യപ്രദേശ് സര്‍ക്കാര്‍ വെട്ടില്‍

June 9th, 2013

ബേട്ടൂല്‍: ആദിവാസി ഭൂരിപക്ഷ പ്രദേശത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു മുമ്പ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തിയത് പുറത്തു വന്നതോടെ മധ്യപ്രദേശില്‍ സര്‍ക്കാറിനെതിരെ ജനരോക്ഷം ഉയര്‍ന്നു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന സമൂഹ വിവാഹ പരിപാടിക്ക് മുമ്പാണ് 350 ഓളം സ്ത്രീകളെ കന്യാകത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. ‘കന്യകമാര്‍ അല്ലെന്ന് കണ്ടത്തിയതിനെ‘ തുടര്‍ന്ന് 8 സ്ത്രീകളെ വിവാഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുവാനാണ് ഇത്തരം പരിശോധനയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു . സംഭവം വിവാദമായതോടെ അന്വേഷണത്തിനു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതാനും വര്‍ഷമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ് ഫലം മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. ക്ക് വീണ്ടും നേട്ടം

June 5th, 2013

modi-epathram

അഹമ്മദാബാദ്: ഗുജറാത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‍സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ മുഖമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. വന്‍ വിജയം കരസ്ഥമാക്കി. സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടമായതിലൂടെ കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് ഗുജറാത്തില്‍ സംഭവിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച് ബി. ജെ. പി. യില്‍ ചേര്‍ന്ന വിത്താ റഡാഡിയും മകന്‍ ജയേഷുമാണ് പോര്‍ബന്ധര്‍, ബനസ്കന്ത എന്നീ ലോക്‍സഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്ക് തന്നെ ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

2014-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ പരിശ്രമിക്കുന്ന നരേന്ദ്ര മോഡിക്ക് ഗുജറാത്തിലെ വിജയം കൂടുതല്‍ കരുത്ത് പകരുന്നതാണ്. തുടര്‍ച്ചയായി ഗുജറാത്തില്‍ വിജയം ആവര്‍ത്തിക്കുന്ന നരേന്ദ്ര മോഡിക്ക് ലഭിച്ച ഈ വിജയം മോഡി വിരുദ്ധ ക്യാമ്പുകള്‍ക്ക് നിരാശ പകര്‍ന്നിട്ടുണ്ട്. ലോൿസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എല്‍. കെ. അഡ്വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങി മരിച്ച നിലയില്‍

June 4th, 2013

jiah-khan-epathram

മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ (25) തൂങ്ങി മരിച്ച നിലയില്‍ മുംബൈയിലെ ജൂഹുവിലെ ഫ്ലാറ്റില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ലണ്ടനില്‍ ജനിച്ച ജിയാ ഖാന്‍ 2007ല്‍ അമിതാഭ് ബച്ചനൊപ്പം നിശബ്ദ് എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അല്പം സെക്സിയായിട്ട് അവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ആ വര്‍ഷത്തെ പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ നോമിനേഷനും നിശ്ബ്ദിലെ പ്രകടനത്തിലൂടെ ജിയ നേടി. രാം ഗോപാല്‍ വര്‍മ്മായായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അമീര്‍ഖാന്‍ – അസിന്‍ ജോഡിക്കൊപ്പം ഗജനിയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചു. അക്ഷയ് കുമാര്‍ ചിത്രമായ ഹ്സ്‌ഫുള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ജിയാ ഖാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

നഫീസ ഖാന്‍ എന്നാണ് ജിയയുടെ യഥാര്‍ത്ഥ പേര്‍. അടുത്ത കാലത്താണ് അവര്‍ അമ്മയോടൊപ്പം മുംബൈയില്‍ സ്ഥിര താമസമാക്കിയത്. ജിയയുടെ മരണ വാര്‍ത്ത സത്യമാണോ എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തപാല്‍ വകുപ്പിന്റെ 1,100 കോടിയുടെ കരാര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക്

May 30th, 2013

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായുള്ള വിവിധ ജോലികള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടി.സി.എസ്) സ്വന്തമാക്കി. ഇതനുസരിച്ച് 1,100 കോടി രൂപയുടെ കരാര്‍ ആണ് ടി.സി.എസിനു ലഭിക്കുക. ഇന്ത്യ പോസ്റ്റ് 2012 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി അനുസരിച്ച് കോര്‍ ബാങ്കിങ്ങ് മാതൃകയില്‍ ഇന്ത്യയിലെ തപാല്‍ ആപ്പീസുകളെ ബന്ധിപ്പിക്കുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ശൃംഘലയായി ഇത് മാറും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ സിനിമയിലെ ഋതു മാഞ്ഞു
Next »Next Page » ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങി മരിച്ച നിലയില്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine