തൃണമൂല്‍ യു. പി. എ. സഖ്യം വിടുന്നു

June 19th, 2012
mamta banerji-epathram
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യു. പി. എ. സഖ്യം വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിയതാണ് ഈ ഭിന്നിപ്പിനു കാരണം എന്നറിയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച എ. പി. ജെ. അബ്ദുല്‍ കലാമിനെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്‌ തീരുമാനമെടുത്തതാണ് മമതയെ ചൊടിപ്പിച്ചത്. സഖ്യം വിടാന് മന്ത്രിമാര്‍ ‍ മാനസികമായി തയാറെടുത്തതായാണ് അറിഞ്ഞത്. എന്നാല്‍ അന്തിമ തീരുമാനം മമതക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് ലോക്സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. അതേസമയം, എ.  പി.ജെ. അബ്ദുല്‍ കലാം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ തീരുമാനം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി കൈക്കൊള്ളുമെന്ന് പാര്‍ട്ടി രാജ്യസഭാ അംഗം കുനാല്‍ ഘോഷ് പറഞ്ഞു. പി. എ. സാങ്മയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തിലും മമത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി

June 19th, 2012
gm rice-epathram
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷണക്കൃഷി ചെയ്യാനുള്ള അനുമതിക്ക്‌ വിദേശകമ്പനിയുടെ നീക്കം. അന്താരാഷ്‌ട്ര വിത്തുത്‌പാദക കുത്തകയായ ജര്‍മനിയിലെ ബെയര്‍ ബയോ സയന്‍സസ്‌ ലിമിറ്റഡാണ്‌ ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ ജനിതക എന്‍ജിനിയറിംഗ്‌ അവലോകനസമിതി വിശദീകരണം ആവശ്യപ്പെട്ട്‌ തല്‍ക്കാലം ഇതു തടഞ്ഞിരിക്കുകയാണ്‌.
ആദ്യഘട്ടമായി കമ്പനിക്ക്‌ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ബയോസേഫ്‌ടി കമ്മിറ്റി, റിവ്യൂ കമ്മിറ്റി ഓണ്‍ ജനറ്റിക്‌ മോഡിഫിക്കേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. കേരളത്തിനുപുറമേ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഒറീസ, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍, ജനിതകമാറ്റം വരുത്തിയ 45 നെല്ലിനങ്ങള്‍ക്കുള്ള പരീക്ഷണക്കൃഷി അനുമതിയാണ്‌ ബെയര്‍ തേടിയിരിക്കുന്നത്‌.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ്‌ സംസ്‌ഥാനത്തെ ‘ജി.എം. ഫ്രീ സ്‌റ്റേറ്റ്‌’ ആയി പ്രഖ്യാപിച്ചത്‌. ഈ നിലപാട്‌ തന്നെ യു.ഡി.എഫ്‌. സര്‍ക്കാരും തുടരുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പരീക്ഷണക്കൃഷിക്ക്‌ അനുമതി തേടിയതു സംസ്‌ഥാനസര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണെന്ന്‌ ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രണബിന് എതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കണം : അണ്ണാ ഹസാരെ സംഘം

June 17th, 2012

pranab-mukherjee-scorpene-epathram

ന്യൂഡൽഹി : രാഷ്ട്രപതി ആകാൻ ഒരുങ്ങുന്ന യു. പി. എ. സ്ഥാനാർത്ഥി പ്രണബ് മുഖർജിക്ക് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉണ്ടെന്നും, ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന ഒരാൾ ഭാരതത്തിന്റെ രാഷ്ട്രപതി ആകുന്നത് ഒട്ടേറെ ചോദ്യങ്ങൾക്ക് തുടക്കമിടും എന്നും അതിനാൽ ഈ ആരോപണങ്ങളെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണം എന്നും അണ്ണാ ഹസാരെ സംഘം ആവശ്യപ്പെട്ടു. ധന മന്ത്രിയായ പ്രണബ് മുഖർജി രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാൻ യോഗ്യനല്ല. പ്രണബ് മുഖർജി വിദേശ കാര്യ മന്ത്രി ആയിരുന്ന കാലത്ത് ഘാനയിലേക്ക് അരി കയറ്റുമതി ചെയ്തതിൽ 2500 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്. പ്രണബ് പ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് നടന്ന സ്കോർപീൻ കരാറിൽ അഴിമതി നടന്നതായി ആരോപണമുണ്ട്. കൂടാതെ നാവിക സേനയുടെ യുദ്ധ രഹസ്യം ചോർന്ന കേസിലും അഴിമതി നടന്നതായി ആരോപണമുണ്ട് എന്ന് സംഘം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ

June 17th, 2012

nithyananda-ranjitha-bedroom-epathram

ബംഗളൂരു : ഒരു പ്രശസ്ത സിനിമാ നടിയുമായുള്ള ലൈംഗിക വിവാദത്തെ തുടർന്ന് അറസ്റ്റിലായ സ്വാമി നിത്യാനന്ദ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനായി നടത്തിയ വെല്ലുവിളി വീണ്ടും വെള്ളത്തിലായതിന്റെ യൂട്യൂബ് വീഡിയോ താഴെ കാണുക. മഹേഷ് യോഗി അടക്കം നിരവധി പേർ മുൻപ് നടത്തിയ അതേ വാദം തന്നെയാണ് നിത്യാനന്ദയും നടത്തിയത്. യോഗ ശക്തി കൊണ്ട് അന്തരീക്ഷത്തിൽ ഭാരരഹിതനായി ഉയർന്ന് പൊങ്ങുന്ന വിദ്യയാണ് ഇത്. ന്യൂട്ടൺന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയാണ് സ്വാമി യോഗ ശക്തി കൊണ്ട് നിഷ്പ്രഭമാക്കാമെന്ന് അവകാശപ്പെട്ടത്.

ലെവിറ്റേഷൻ (levitation) എന്ന് വിളിക്കുന്ന ഈ അവസ്ഥ പക്ഷെ നാളിതുവരെ ആരും ദർശിച്ചിട്ടില്ലെങ്കിലും ഇത് തങ്ങളുടെ അർപ്പണബോധത്തിന്റെയും വിശ്വാസത്തിന്റെയും അഭാവം കൊണ്ടാണ് എന്ന് ഭക്ത ജനങ്ങളെ വിശ്വസിപ്പിക്കുവാൻ ഈ സ്വാമിമാർക്ക് എന്നും കഴിയുന്നു എന്നതിലാണ് ഇവരുടെ വിജയം. ആരെയും ഇത്തരത്തിൽ പറപ്പിക്കുവാൻ തനിക്ക് കഴിയും എന്നായിരുന്നു ലൈംഗിക അപവാദത്തിന്റെ ദുഷ്പേരിൽ നിന്നും രക്ഷ നേടാനായി കഠിന പരിശ്രമം നടത്തുന്ന നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാൽ തന്നെ ഉയർത്തി കാണിക്കണം എന്ന് വെല്ലുവിളിച്ച മാദ്ധ്യമ പ്രവർത്തകനു മേൽ പല വിധ സർക്കസുകളും നടത്തി പരാജയപ്പെടുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്. ലെവിറ്റേഷൻ അനുഭവിക്കാനെത്തിയ സ്വാമിയുടെ ഭക്ത ജനങ്ങൾ ഇരുന്നിടത്തു നിന്ന് കുതറി ചാടുന്നത് രസകരമായ കാഴ്ച്ചയാണ്. ഇത് ലെവിറ്റേഷന്റെ ആദ്യ പടിയാണ് എന്നാണ് വിശദീകരണം.

ടെലിവിഷനിൽ പ്രസിദ്ധപ്പെടുത്തിയ വിവാദ ലൈംഗിക വീഡിയോയിൽ സ്വാമിയോടൊപ്പം കിടക്ക പങ്കിട്ട സിനിമാ നടിയും ഈ ഭാര രഹിത ശരീരം ഉയർത്തൽ (levitation) പഠിക്കാൻ എത്തിയവരിൽ ഉള്ളതായി വീഡിയോയിൽ കാണാം.

levitation-epathram
ലെവിറ്റേഷൻ വിശദീകരിക്കാനായി വിക്കിപ്പീഡിയയിൽ കൊടുത്ത ഭാവനാചിത്രം

കൂടുതൽ അർപ്പണ ബോധത്തോടെയും സ്വാമിയിലുള്ള ഉറച്ച വിശ്വാസത്തോടെയും സ്വാമിയെ പരിചരിച്ചാൽ ഭാവിയിൽ മുകളിൽ കാണുന്നത് പോലെ പറക്കാനാവും എന്ന് സ്വാമിയെ തങ്ങളാൽ ആവും വിധമെല്ലാം പരിചരിച്ച ഭക്തർ കരുതുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു പി എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥി പ്രണബ്‌ തന്നെ

June 15th, 2012

pranab-mukherjee-epathram

ഡല്‍ഹി:യുപിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമതാ ബാനര്‍ജിയുടെ ശക്‌തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്ന്‌ നാല്‌ മണിക്ക്‌ ചേര്‍ന്ന യുപിഎ യോഗത്തില്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്‌ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എതിര്‍പ്പുകള്‍ക്കിടയിലും യുപിഎ യോഗത്തിലുണ്ടായ സമവായത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ തീരുമാനം എന്നറിയുന്നു. രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയാകുന്നതിന്റെ ഭാഗമായി പ്രണബ്‌ മുഖര്‍ജി ഈ മാസം 24 ന്‌ കേന്ദ്ര മന്ത്രി സ്‌ഥാനം രാജിവെക്കുകയും 25 ന്‌ പത്രിക സമര്‍പ്പിക്കുകയും ചെയ്യും. സമാജ്‌ വാദി പാര്‍ട്ടി, ബി. എസ്‌. പി, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ജയലളിതയുടെ പിന്തുണയോടെ പി. എ. സാംഗ്മയും മല്‍സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകന്നതോടെ ശക്തമായ ഒരു മല്‍സരം ഉണ്ടാകുമെന്ന് ഉറപ്പായി. ബി ജെ പി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല മുന്‍ രാഷ്‌ട്രപതി അബ്ദുല്‍ കലാമിനെ പരിഗണിക്കുന്നുണ്ട് എങ്കിലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല. അതേസമയം തന്റെ സ്ഥാനാര്‍ഥിത്വത്തെ പറ്റി ഉചിതമായ സമയത്ത്‌ പ്രതികരിക്കുമെന്നാണ്‌ അബ്‌ദുള്‍ കലാം പറഞ്ഞിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന്ധ്രയില്‍ കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി
Next »Next Page » ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine