
ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത് ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക് ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ് തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്. എന്നാല്‍ ജപ്പാനും ജര്‍മ്മനിയും ആണവോര്‍ജ്ജം വേണ്ടെന്നു വെച്ചില്ലേ എന്നാ ചോദ്യത്തിനു മുന്നില്‍ മന്‍മോഹന്‍ സിംഗ് ഒന്ന് പരുങ്ങിയെങ്കിലും 19 ആണവനിലയങ്ങളില്‍ ഒന്നിലും പ്രശ്‌നമുണ്ടായിട്ടില്ല എന്നും . ജര്‍മനി ആണവനിലയങ്ങളുടെ കാര്യത്തില്‍  ഫ്രാന്‍സിനെയാണ് ആശ്രയിക്കുന്നതെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ ന്യായീകരണം.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



























 