ചെന്നൈ: മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നലകിയ വാര്‍ത്തയില്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസ് ജയലളിതയുടെ അനുയായികള്‍ അടിച്ചുതകര്‍ത്തു.
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നലകിയ വാര്‍ത്തയില്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസ് ജയലളിതയുടെ അനുയായികള്‍ അടിച്ചുതകര്‍ത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, വിവാദം
ബിജാപൂര്‍ : സിന്ദഗി തഹസില്‍ദാര്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയത് ഹിന്ദുത്വ വാദികള്‍ ആണെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് 6 യുവാക്കളെ പോലീസ് പിടി കൂടിയിട്ടുണ്ട്. ഇവര്‍ ശ്രീ രാമ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ തഹസില്‍ദാര്‍ ഓഫീസിനടുത്ത് ഒരു സ്കൂട്ടര്‍ കിടന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സ്കൂട്ടറിന്റെ ഉടമയെ തേടി പിടിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. സംഭവ ദിവസം സ്കൂട്ടര്‍ യാത്രക്കാര്‍ രണ്ടു യുവാക്കളെ തഹസില്‍ദാര്‍ ഓഫീസിന്റെ വളപ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ഇവരോട് പോലീസ് സംഘം സ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട് എന്നും അതിനാല്‍ വേഗം സ്ഥലം വിട്ടു കൊള്ളുവാനും ഇവര്‍ ഉപദേശിച്ചതായി ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. ഈ യുവാക്കളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പതാക ഉയര്‍ത്തിയത് തങ്ങളാണ് എന്ന് ഇവര്‍ സമ്മതിച്ചത്.
- ജെ.എസ്.
ന്യൂദല്‍ഹി: ഇന്ന് രാവിലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ദല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്. ഇതിനാല്‍ 44ഓളം തീവണ്ടികള്‍ വൈകിയോടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
- ന്യൂസ് ഡെസ്ക്
പൂനെ : അഴിമതിക്കെതിരെ പോരാടുന്നതിനിടയില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അണ്ണാ ഹാസാരെയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31 നാണ് പെട്ടെന്ന് രോഗം കലശലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ എക്സ് റേ, രക്ത പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമാണ് എന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. മൂന്നു ദിവസത്തിനകം അദ്ദേഹത്തിന് ആശുപത്രി വിടാനാകും എന്ന് കരുതുന്നു. എന്നാല്‍ ഒരു മാസം പൂര്‍ണ്ണമായ വിശ്രമം ഹസാരെയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ്സിനെതിരെ പ്രചാരണത്തിന് രംഗത്തിറങ്ങും എന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നത് ഇനി എങ്ങനെ നടക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ന്യൂഡല്‍ഹി : 2010ലെ മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നഷ്ടപരിഹാര തുകയായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷത്തില്‍ അധികം രൂപ നല്‍കണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ മരിച്ച ഒരു യാത്രക്കാരന്റെ പിതാവ് നല്‍കിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. തനിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണം എന്നാണ് അപകടത്തില്‍ മരിച്ച മുഹമ്മദ് റാഫി എന്നയാളുടെ പിതാവിന്റെ ആവശ്യം.
- ജെ.എസ്.