കള്ളനോട്ട് : 14 പേര്‍ അറസ്റ്റിലായി

January 11th, 2012

indian rupee-epathram

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്‌.

ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹെഡ്‌ലിയെ ഇന്ത്യയില്‍ എത്തിക്കണമെന്ന് എന്‍.ഐ.എ.

January 8th, 2012

david-coleman-headley-epathram

ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ കേസിലെ സൂത്രധാരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുമായി അമേരിക്കന്‍ അധികൃതര്‍ ഉണ്ടാക്കിയ ധാരണ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും എത്രയും വേഗം കുറ്റവാളി കൈമാറ്റ നിയമ പ്രകാരം ഇയാളെ ഇന്ത്യയിലേക്ക്‌ കൊണ്ട് വരണമെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു. ജമാഅത്ത് ഉദ് ദവ നേതാക്കളായ ഹാഫിസ്‌ മുഹമ്മദ്‌ സയീദ്‌, സക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവരോടൊപ്പം ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി യെയും മറ്റ് അഞ്ചു പേരെയും മുംബൈ ഭീകര ആക്രമണത്തിന്റെ ആസൂത്രണം നടത്തി എന്ന് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി കുറ്റം ചാര്‍ത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാനക്കമ്പനികള്‍ക്ക്‌ താക്കീത്‌

January 8th, 2012

kingfisher-epathram

ന്യൂഡല്‍ഹി : സുരക്ഷാ സംവിധാനങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതിന് സിവില്‍ വ്യോമ ഗതാഗത ഡയറക്ടര്‍ വിമാനക്കമ്പനികള്‍ക്ക് ശക്തമായ താക്കീത്‌ നല്‍കി. എയര്‍ ഇന്ത്യ എക്സ്പ്രസ്‌, കിംഗ്ഫിഷര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്‌, ജെറ്റ്‌ എയര്‍വേയ്സ്‌, ഗോ എയര്‍, അലയന്‍സ് എയര്‍, ജെറ്റ്‌ ലൈറ്റ്‌ എന്നീ കമ്പനികളാണ് സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതായി അധികൃതര്‍ കണ്ടെത്തിയത്‌. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയിരിക്കുക, വേണ്ടത്ര പൈലട്ടുകള്‍ ഇല്ലാതെ പ്രവര്‍ത്തനം നടത്തുക, മതിയായ പരിശീലനം നല്‍കാതെയിരിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയിരിക്കുക എന്നിങ്ങനെ ഒട്ടേറെ വീഴ്ചകളാണ് കണ്ടെത്തിയത്‌.

വീഴ്ചകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒരാഴ്ച സമയം കമ്പനികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മായാവതിയുടെ പ്രതിമകള്‍ മൂടാന്‍ നിര്‍ദ്ദേശം

January 8th, 2012

mayawati-statues-covered-epathram

ലഖ്‌നൗ : സംസ്ഥാനത്ത്‌ അസംബ്ലി തെരഞ്ഞെടുപ്പ്‌ നടക്കുന്ന അവസരത്തില്‍ ഉത്തര്‍ പ്രദേശില്‍ ഉടനീളം സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രി മായാവതിയുടെ പ്രതിമകളും ബി. എസ്. പി. യുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ ആനയുടെ പ്രതിമകളും തുണി കൊണ്ട് മൂടി വെയ്ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റ ചട്ടം അനുസരിച്ചാണ് ഈ നടപടി എന്ന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

2004ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാതയുടെ അരികില്‍ സ്ഥാപിച്ചിരുന്ന വാജ്പേയിയുടെ ചിത്രങ്ങള്‍ തുണി കൊണ്ട് മറച്ചിരുന്നു. ഓഫീസുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന നേതാക്കളുടെ ഫോട്ടോകള്‍, ഇത്തരം ഫോട്ടോകളോ നേതാക്കളുടെ പേരുകളോ ഉള്ള കലണ്ടറുകള്‍ എന്നിവയും തെരഞ്ഞെടുപ്പ്‌ വേളയില്‍ മാറ്റി വെയ്ക്കണം എന്ന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി.

685 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച നോയിഡ മെമ്മോറിയല്‍ പാര്‍ക്കില്‍ മായാവതിയുടെ രണ്ടു ഡസനിലേറെ പ്രതിമകളാണ് ഉള്ളത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി സുഖ്‌റാം കീഴടങ്ങി

January 7th, 2012
sukhram-epathram
ന്യൂഡല്‍ഹി: ടെലിക്കോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുഖ്‌റാം കോടതിയില്‍ കീഴടങ്ങി. അസുഖ ബ്‍ാധയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് സുഖറാം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടു. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും എന്ന് കോടതി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് സുഖ്‌റാം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ആംബുലസില്‍ എത്തിയ സുഖറാമിനെ പ്രത്യേക സി. ബി. ഐ കോടതിയിലെ ജഡ്‌ജി സഞ്ജീവ് ജെയില്‍ കോടതിക്ക് പുറത്ത് വന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  അദ്ദേഹത്തെ പിന്നീട് തീഹാര്‍ ജയിലിലേക്ക് അയച്ചു. സുഖ്‌റാമിനാവശ്യമായ ചികിത്സാസൌകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1993-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഒരു കരാറുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ നവമ്പറില്‍ സുഖ്‌റാമിനെ കഠിന തടവിനു ശിക്ഷിച്ചത്.  വേണ്ടത്ര യോഗ്യതയില്ലാത്ത ഹരിയാന ടെലികോം ലിമിറ്റഡ് (എച്ച്. ടി. എല്‍) എന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കേബിള്‍ വാങ്ങുന്നതിനായി സുഖ്‌റാം കരാര്‍ നല്‍കുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയലളിതയുടെ അനുയായികള്‍ നക്കീരന്‍ വാരികയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തു‍
Next »Next Page » മായാവതിയുടെ പ്രതിമകള്‍ മൂടാന്‍ നിര്‍ദ്ദേശം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine