ഭാരത രത്ന ഇനി സച്ചിനും ലഭിക്കാം

December 16th, 2011

sachin-tendulkar-epathram

മുംബൈ : സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരത രത്ന പുരസ്കാരം നല്‍കണമെന്ന ആവശ്യം ശിവസേന യോടൊപ്പം കോണ്ഗ്രസ് കൂടെ ആവര്‍ത്തിച്ചതോടെ ഭാരത രത്ന പുരസ്കാരം നല്‍കുവാനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ അയവ്‌ വരുത്തി. നേരത്തെ കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തന മികവിനായിരുന്നു ഭാരത രത്ന നല്‍കിയിരുന്നത്. എന്നാല്‍ ഈ പുതിയ മാറ്റത്തിലൂടെ ഏതു രംഗത്തുമുള്ള മികവിനും ഇനി ഭാരത രത്ന നല്‍കാന്‍ ആവും. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരത രത്ന നല്‍കുവാനുള്ള തടസം നീങ്ങി. രാജ്യത്തെ ഒരു പൌരന് ലഭിക്കാവുന്ന ഏറ്റവും വലിയ സൈനികേതര ബഹുമതിയാണ് ഭാരത രത്ന.

ഹോക്കി ഇതിഹാസമായ ധ്യാന്‍ ചന്ദിനെ രാഷ്ട്രം വേണ്ട രീതിയില്‍ ആദരിച്ചിട്ടില്ല എന്നും അതിനാല്‍ ധ്യാന്‍ ചന്ദിനും സച്ചിനും സംയുക്തമായി വേണം ഭാരത രത്ന നല്‍കാന്‍ എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാജ മദ്യ ദുരന്തം : മരണം 155

December 16th, 2011

west-bengal-hooch-tragedy-epathram

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ വ്യാജ മദ്യ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 155 ആയി. 300 ലേറെ പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ടു പോലീസ്‌ ഇത് വരെ 12 പേരെ അറസ്റ്റ്‌ ചെയ്തു.

എ. എം. ആര്‍. ഐ. ആശുപത്രിയില്‍ നടന്ന തീ പിടിത്തത്തിന്റെ ആഘാതത്തില്‍ നിന്നും ഉണര്ന്നെഴുന്നേല്ക്കും മുന്‍പാണ് വ്യാജ മദ്യ ദുരന്തം പശ്ചിമ ബംഗാളിനെ നടുക്കിയിരിക്കുന്നത്. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വിഷ മദ്യം കഴിച്ച നൂറു കണക്കിന് ആളുകളാണ് ഡയമണ്ട്‌ ഹാര്‍ബര്‍ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോട്‌ മല്ലടിച്ച് കഴിയുന്നത്. പെട്ടെന്നുണ്ടായ ദുരന്തത്തില്‍ സ്ഥല സൗകര്യമില്ലാതെ വലയുന്ന ആശുപത്രിയിലെ വരാന്തകളിലും ഗോവണിയിലും വരെ രോഗികള്‍ കിടക്കുന്നു. യുദ്ധ കാലാടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.

ഇതിനിടെ രോഷാകുലരായ നാട്ടുകാരുടെ സംഘങ്ങള്‍ വ്യാജ മദ്യം വിതരണം ചെയ്യുന്ന കടകള്‍ തച്ചു തകര്‍ത്തു. ഇവ അധികൃതരുടേയും പോലീസിന്റെയും അറിവോടെ പരസ്യമായാണ് നടത്തി വന്നിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സമരം ഇനി മുംബൈയില്‍

December 15th, 2011

anna-hazare-epathram

മുംബൈ: രാജ്യത്ത്‌ സുശക്തമായ ലോക്പാല്‍ ബില്‍ ഇല്ലെങ്കില്‍ നിരാഹാരസമരം എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന അണ്ണ ഹസാരെയുടെ സമരവേദി ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റാന്‍ സാധ്യത. മുംബൈയിലെ ആസാദ് മൈതാനം സമരത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അതിശൈത്യമാണ് വേദി മാറ്റാന്‍ ഹസ്സരെയേ പ്രേരിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഡിസംബര്‍ 27-ന് നിരാഹാരം നടത്തുമെന്നാണ് ഹസാരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥ നല്ലതാണെങ്കില്‍ വേദി മാറ്റില്ല. കോര്‍കമ്മിറ്റി അംഗം അരവിന്ദ് കെജ്‌രിവാള്‍ ആണ് യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

-

വായിക്കുക: , , , ,

Comments Off on ഹസാരെയുടെ സമരം ഇനി മുംബൈയില്‍

ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി

December 15th, 2011

bengal-toxic-alcohol-epathram

കൊല്‍ക്കത്ത: ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി. പശ്ചിമ ബംഗാളിലെ 24 ദക്ഷിണ പര്‍ഗാന ജില്ലയിലെ മൊഗ്രാഹത്തിലാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. സംഗ്രാപൂര്‍ ഗ്രാമത്തിലുള്ളവരാണ് മരിച്ചവരില്‍ ഏറെയും. മരണ സംഖ്യ ഇനിയും കൂടാന്‍ സാദ്ധ്യതയുള്ളതായി അധികൃതര്‍ പറയുന്നു.

-

വായിക്കുക:

Comments Off on ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി

ഇന്ദ്രപ്രസ്ഥത്തിന് വിസ്മയമായി ഫ്ലാഷ് മോബ്‌

December 15th, 2011

flash-mob-delhi-epathram

ന്യൂഡല്‍ഹി : ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് ഒരാള്‍ നൃത്തം ചെയ്യുക. ഓരോരുത്തരായി ഇയാളോടൊപ്പം ചേര്‍ന്ന് അല്‍പ്പ സമയത്തിനകം ഒരു വലിയ സംഘം തന്നെ ജനക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുക. അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് പൊടുന്നനെ നൃത്തം മതിയാക്കി അപ്രത്യക്ഷമാകുക. ഇതാണ് ഫ്ലാഷ് മോബ്‌.

(ഡല്‍ഹിയില്‍ നടന്ന ഫ്ലാഷ് മോബ്‌)

ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ്‌ സെന്‍ട്രല്‍ സ്റ്റേഷന്‍ മുതല്‍ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ വരെ ജനക്കൂട്ടത്തെ അമ്പരപ്പിച്ചിട്ടുള്ള ഫ്ലാഷ് മോബ്‌ ഇതാദ്യമായാണ് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. ജന്‍പഥില്‍ ആയിരുന്നു ഇതിന്റെ സംഘാടകര്‍ ഫ്ലാഷ് മോബ്‌ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോലീസ്‌ അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ വസന്ത്‌ വിഹാറിലെ പ്രിയാ മാര്‍ക്കറ്റിലേക്ക് വേദി മാറ്റിയത്‌.

(മുംബൈയില്‍ നടന്ന ഫ്ലാഷ് മോബ്‌)

(ദുബായ്‌ എയര്‍പോര്‍ട്ടില്‍ നടന്ന ഫ്ലാഷ് മോബ്‌)

ഹിന്ദി സിനിമകളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഗാന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഫ്ലാഷ് മോബ്‌ ദൈനംദിന സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയിലും എല്ലാം മറന്ന് ഒന്ന് ആടാനും പാടാനും പൊട്ടിച്ചിരിക്കാനും നമുക്ക്‌ അവസരം ഒരുക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡല്‍ഹി നൂറിന്‍റെ നിറവില്‍
Next »Next Page » ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine