കൂടംകുളം : കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരം നൂറു ദിനം പിന്നിട്ടു. ആണവ നിലയത്തിന്റെ പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തദ്ദേശ വാസികളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ സമരം പിന്നീട് ലോക ശ്രദ്ധ നേടുകയായിരുന്നു. ഫുക്കുഷിമ ആണവ ദുരന്തത്തെ തുടര്‍ന്ന് ലോകത്താകെ ആണവ വിരുദ്ധ തരംഗം ഉണ്ടായപ്പോഴും ഇന്ത്യന്‍ ഭരണകൂടം കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോയതോടെ സമരം ശക്തമാക്കുകയായിരുന്നു. ആണവ നിലയം അടച്ചു പൂട്ടുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് സമര സമിതി നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞു.