വിദ്യാര്‍ത്ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിനെ നീക്കി

November 16th, 2011

ram_manohar_lohia-epathram

ന്യൂഡല്‍ഹി : മലയാളി വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും നഗ്നയാക്കി നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി നീക്കി. ഡല്‍ഹി രാംമനോഹര്‍ ലോഹ്യ നഴ്‌സിങ് കോളേജിലാണ് മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ഈ ദുരനുഭവം നേരിട്ടത്‌. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാല്‍, എം. പി. മാരായ ആന്‍േറാ ആന്‍റണി, പി. ടി. തോമസ് എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി അയച്ചിരുന്നു. സംഭവത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാന ഇന്ധന വില ഉയര്‍ന്നു

November 16th, 2011

air-fuel-hike-epathram

ന്യൂഡല്‍ഹി : വിമാന ഇന്ധന വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടു ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന ചിലവ് വിമാന കമ്പനികളുടെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനം വരും എന്നതിനാല്‍ വിലക്കയറ്റം കമ്പനികളുടെ മേല്‍ വന്‍ ഭാരമാണ് വരുത്തുക എന്നുറപ്പാണ്. ഇത് യാത്രാ നിരക്കുകളെ എത്രത്തോളം ബാധിക്കും എന്ന് അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മായാവതി ഉത്തര്‍പ്രദേശ്‌ വിഭജിക്കാന്‍ ഒരുങ്ങുന്നു

November 16th, 2011

mayawati-epathram

ന്യൂഡല്‍ഹി : സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന വേളയില്‍ വന്‍ ജനപിന്തുണ ലഭിക്കുന്ന ഒരു നീക്കവുമായി മായാവതി രംഗത്തെത്തി. ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനം തന്റെ മന്ത്രിസഭാ അംഗീകരിച്ചു എന്നാണ് മായാവതി പ്രഖ്യാപിച്ചത്‌. സംസ്ഥാനം വിഭജിച്ചു നാല് ചെറു സംസ്ഥാനങ്ങളാക്കും. പശ്ചിം പ്രദേശ്‌, അവധ് പ്രദേശ്‌, പൂര്‍വാഞ്ചല്‍, ബുണ്ടേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുതുതായി രൂപം കൊള്ളുക. ചെറിയ സംസ്ഥാനങ്ങള്‍ ആവുന്നതോടെ വികസന കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാനാവും എന്ന് മായാവതി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാവോയിസ്റ്റുകള്‍ വെടി നിര്‍ത്തലിന് ഒരുങ്ങുന്നു

November 16th, 2011

maoists-india-epathram

കൊല്‍ക്കത്ത : മാവോയിസ്റ്റ്‌ വിരുദ്ധ നീക്കം ശക്തമായ സാഹചര്യത്തില്‍ 4 മാസത്തേക്ക്‌ സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുകയാണെങ്കില്‍ തങ്ങളും വെടി നിര്‍ത്താന്‍ തയ്യാറാണ് എന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. ഈ കാര്യം അറിയിച്ച് മാവോയിസ്റ്റുകള്‍ കത്തെഴുതി എന്നാണ് സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചത്‌. രണ്ടു തൃണമൂല്‍ കോണ്ഗ്രസ് നേതാക്കളെ വെടി വെച്ച് കൊന്ന സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ നേരെയുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ന്യൂമോണിയ : ശിശു മരണങ്ങള്‍ വ്യാപകം

November 16th, 2011

pneumoniachild_deaths-epathram

മുംബൈ : 4 മിനിട്ടില്‍ 5 വയസില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞു വീതം ഇന്ത്യയില്‍ ന്യൂമോണിയ പോലുള്ള ഒഴിവാക്കാവുന്ന അസുഖങ്ങള്‍ മൂലം മരണമടയുന്നു എന്നാണ് കണക്ക്‌. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാത്തത് മൂലമാണ് ഇത് എന്ന് അന്താരാഷ്‌ട്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ന്യൂമോണിയ മൂലം പ്രതിവര്‍ഷം മരിക്കുന്ന 3.71 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കേവലം പ്രതിരോധ മരുന്ന് മാത്രമാണോ വഴി? അല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നു. ശുചിത്വമുള്ള ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ന്യൂമോണിയ തടയാന്‍ ഏറ്റവും ആവശ്യം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വികസ്വര രാജ്യങ്ങളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ്‌ നടത്താന്‍ ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്‌ട്ര ഏജന്‍സികള്‍ പക്ഷെ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കുവാന്‍ കൂടി നടപടികള്‍ സ്വീകരിക്കണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 4 ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ കൂടിയാവുമ്പോള്‍ ന്യൂമോനിയയുടെ പ്രതിരോധത്തിനുള്ള ചിലവ് 16000 രൂപയാവും. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഇത് താങ്ങാനാവൂ എന്നതാണ് ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥ. എയിഡ്സ് മരുന്നിന് വില കുറച്ചത് പോലെ പ്രതിരോധ കുത്തിവെപ്പുകളുടെ വിളകള്‍ കൂടി കുറയ്ക്കണം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യ ആണവ മിസൈല്‍ പരീക്ഷണം നടത്തി
Next »Next Page » മാവോയിസ്റ്റുകള്‍ വെടി നിര്‍ത്തലിന് ഒരുങ്ങുന്നു »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine