ഇന്ത്യ ആണവ മിസൈല്‍ പരീക്ഷണം നടത്തി

November 16th, 2011

Agni-II_nuclear-missile-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആണവ ശക്തി വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ ഏറ്റവും ആധുനികമായ ആണവ ശേഷിയുള്ള അഗ്നി – 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 3000 കിലോമീറ്റര്‍ ആണ് ഈ മിസൈലിന്റെ പ്രഹര ദൂരം. ഇന്നലെ രാവിലെ 9 മണിക്കാണ് ഭൂതല – ഭൂതല മിസൈല്‍ ആയ അഗ്നി – 2 വീലര്‍ ദ്വീപില്‍ നിന്നും പരീക്ഷണ അടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്‌. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള മിസൈലിന് ഒരു ടണ്‍ ഭാരം വഹിക്കാനാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദേശ വിമാനങ്ങള്‍ ആഭ്യന്തര മേഖലയിലും

November 14th, 2011

air-india-maharaja-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയില്‍ തൊഴിലാളി സമരവും അപകടങ്ങളും വിമാനം റദ്ദ്‌ ചെയ്യലും ഒക്കെയായി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന തക്കത്തില്‍ വിദേശ വിമാന കമ്പനികള്‍ക്കായി ഇന്ത്യന്‍ ആഭ്യന്തര വിമാന ഗതാഗത രംഗം തുറന്നു കൊടുക്കുവാനുള്ള പദ്ധതികള്‍ പരിഗണിക്കും എന്ന് വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.

വിദേശ കമ്പനികളുടെ കടന്നു വരവ് സുഗമമാക്കാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിമാന കമ്പനികളില്‍ നടക്കുന്ന മിക്ക സമരങ്ങളും അകാരണമായ സര്‍വീസ്‌ റദ്ദ്‌ ചെയ്യലുമൊക്കെ എന്നൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമാവുമ്പോള്‍ വയലാര്‍ രവിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യം കൈവരുന്നു.

ഏറ്റവും ഒടുവിലായി പ്രതിസന്ധി മൂലം നിരവധി സര്‍വീസുകള്‍ നിര്‍ത്തി വെച്ച് യാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ്‌ മല്യ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ നിക്ഷേപമായി 400 കോടി രൂപ ഉടനടി ആവശ്യമാണെന്നും അതിനാല്‍ ആഭ്യന്തര വിമാന ഗതാഗത രംഗത്ത്‌ വിദേശ നിക്ഷേപത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഇന്ത്യന്‍ വിമാന കമ്പനികളെ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമാക്കുകയും ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ വിപണിയായ ഇന്ത്യയിലെ ആഭ്യന്തര വിമാന ഗതാഗത രംഗം വിദേശ വിമാന കമ്പനികള്‍ക്ക്‌ ആധിപത്യം സ്ഥാപിക്കാനായി തുറന്നു കൊടുക്കുകയും ചെയ്യുന്നതോടു കൂടി അവശേഷിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ കൂടി പൂട്ടിപ്പോവും എന്നത് ഉറപ്പാണ്. ഇത് തന്നെയാണ് വിദേശ കമ്പനികളെ സഹായിക്കാനായി കച്ച കെട്ടി ഭരണത്തില്‍ ഏറിയിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടതും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെക്കുകളുടെ കാലാവധി മൂന്നുമാസമായി ആര്‍. ബി. ഐ കുറയ്ക്കുന്നു

November 8th, 2011

RBI-epathram

മുംബൈ: ചെക്ക്,ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ തുടങ്ങിയവയുടെ കാലാവധി മൂന്നുമാസമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍. ബി. ഐ) നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. 2012 ഏപ്രില്‍ ഒന്നുമുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ആറുമാസമാണ് കാലാവധി എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യുന്നതായിട്ട് കണ്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. കാലാവധിയില്‍ മാറ്റം വരുത്തിയ കാര്യം ബാങ്കുകള്‍ ചെക്കുകളില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്നും 2012 ഏപ്രില്‍ ഒന്നിനു ശേഷം 3 മാസത്തിലധികം കാലാവധിയുള്ള ചെക്കുകള്‍ ഉപഭോക്താക്കള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ അതിനു പണം നല്‍കരുതെന്ന് ആര്‍. ബി. ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോ. ഭൂപെന്‍ ഹസാരിക അന്തരിച്ചു

November 6th, 2011

dr-bhupen-hazarika-epathram

ഭുവനേശ്വര്‍ : പ്രശസ്ത ആസാമീസ്‌ ഗായകന്‍ പത്മഭൂഷന്‍ ഡോ. ഭൂപെന്‍ ഹസാരിക (85) അന്തരിച്ചു. മാസങ്ങളായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് 4:37നാണ് മരണത്തിന് കീഴടങ്ങിയത്‌. 1926 സെപ്റ്റംബര്‍ 8ന് ആസാമിലെ സാദിയയില്‍ ജനിച്ച ഭുപെന്‍ ആദ്യ ഗാനം പന്ത്രണ്ടാം വയസില്‍ ഇന്ദ്രമാലതി എന്ന ആസാമീസ്‌ സിനിമയ്ക്ക് വേണ്ടി ആലപിച്ചു ശ്രദ്ധേയനായി. തുടര്‍ന്ന് ഇന്ത്യന്‍ സംഗീത രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനെ 2001ല്‍ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 1992ല്‍ ചലച്ചിത്ര രംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്കായി ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍

November 5th, 2011

crime-epathram

ന്യൂഡല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇവരുടെ വിവരങ്ങള്‍ അതിവേഗ കോടതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാനാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്‌ഥാനങ്ങള്‍ക്കും നോട്ടീസ്‌ അയച്ചു. ക്രിമിനല്‍ കേസില്‍പ്പെട്ട 162 എം.പിമാരില്‍ 76 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് കേസെടുത്തവരാണ്. 162 എം.പിമാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന കാര്യം ഏറെ അസ്വസ്‌ഥജനകമാണെന്നു ജസ്‌റ്റിസ്‌ പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിരീക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ജെ.എം. ലിംഗ്‌ദോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു കോടതിയുടെ നടപടി. ലിങ്‌ദോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാനാണ് കോടതിയില്‍ ഹാജരായത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എണ്ണ കമ്പനി നഷ്ടത്തിലെന്നത് കള്ളകഥ; ലാഭം 11432 കോടി
Next »Next Page » ഡോ. ഭൂപെന്‍ ഹസാരിക അന്തരിച്ചു »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine