സിദ്ധാര്‍ഥ് നഗര്‍: ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ലഖ്നൌവിലുള്ള ഒരാന ഈ ഫണ്ട് മുഴുവന്‍ തിന്നു തീര്‍ക്കുകയാണെന്ന് യു. പി. മുഖ്യമന്ത്രി മായാവതിക്കെതിരെ എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തി. ബി. എസ്. പി. യുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആന. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പൊതു പരിപാടിയിലാണ് രാഹുല്‍ ഗാന്ധി മായാവതിക്കെതിരെ വിമര്‍ശനം നടത്തിയത്.