ന്യൂഡല്‍ഹി: വിവാദങ്ങള്‍ വേട്ടയാടുന്ന ‘ടീം അണ്ണ’യുടെ കോര്‍ കമ്മിറ്റി യോഗം നാളെ ചേരും എന്നാല്‍ അണ്ണാ ഹസാരെ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കാനും മൗനവ്രതം തുടരാനും തീരുമാനിച്ചു.ടീം അണ്ണയെ ചൂഴ്‌ന്നു നില്‍ക്കുന്ന വിവാദങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാര്‍ഗങ്ങളൊന്നും തെളിഞ്ഞു വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്നാണു സൂചന. ഹസാരെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ വിവാദ വിഷയങ്ങളില്‍ കോര്‍ കമ്മിറ്റി തീരുമാനമെടുക്കില്ലെന്നും പ്രശ്‌നം സാവകാശം പരിഹരിക്കാമെന്നുമാണ് അദ്ദേഹം കരുതുന്നതെന്നും അനുയായികള്‍ വ്യക്‌തമാക്കി. പ്രശാന്ത് ഭൂഷന്‍ കാശ്‌മീരില്‍ ഹിത പരിശോധന വേണമെന്നാവശ്യപ്പെട്ടു നടത്തിയ വിവാദ പ്രസ്‌താവന, അരവിന്ദ് കെജ്രിവാളിനെതിരേ ടീമിലെ പഴയ അനുയായി സ്വാമി അഗ്നിവേശ് നടത്തിയ പണം തിരിമറി ആരോപണം, കിരണ്‍ ബേദി ഉള്‍പ്പെട്ട വിമാന ടിക്കറ്റ് വിവാദം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഹസാരെ ടീമിനെ അലട്ടുനനത്.